ആ മധുരനാദം ഒന്നുകൂടി കേള്‍ക്കാനാവില്ല; ജാനകിയമ്മ പാടി നിര്‍ത്തി

ഭാഷകള്‍ക്ക് അതീതമായി സംഗീതത്തില്‍ വിസ്മയം തീര്‍ത്ത ആ നാദം ഇനി കേള്‍ക്കില്ല. എസ്.ജാനകിയെന്ന ഗായിക ഇനി പൊതുവേദിയില്‍ പാടില്ല.

സിനിമയില്‍ പാടുന്നത് അവസാനിപ്പിച്ച ജാനകിയുടെ സാന്നിധ്യം ഇനി സംഗീതനിശകളിലും ഉണ്ടാകില്ല. പ്രായാധിക്യം സ്വരത്തെ ബാധിക്കുമോ എന്ന സംശയം ഉടലെടുത്തതോടെയാണു പാട്ടു മതിയാക്കാന്‍ തീരുമാനിച്ചത്.

മൈസൂരുവിലെ മാനസഗോത്രിയിലുള്ള ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ ശനിയാഴ്ച വൈകീട്ട് ആറരമുതല്‍ പത്തരവരെ നീണ്ട സംഗീതപരിപാടിയില്‍ നാല്‍പതോളം ഗാനങ്ങള്‍ അവര്‍ അവസാനമായി ആലപിച്ചു.

ഒരുകൂട്ടം ചെറുപ്പക്കാരുടെ നേതൃത്വത്തിലുള്ള എസ്. ജാനകി ചാരിറ്റബിള്‍ട്രസ്റ്റ്, മൈസൂരുവിന്റെ ക്ഷണപ്രകാരമാണ് മൈസൂരുവിലെ വേദിയില്‍ പാടാന്‍ തയ്യാറായത്.

ഇനിയൊരിക്കലും സിനിമകളിലോ സംഗീതപരിപാടികളിലോ താന്‍ പാടില്ലെന്ന് പരിപാടി അവതരിപ്പിക്കവേ അവര്‍ പറഞ്ഞു. 17 ഭാഷകളിലായി 48000-ത്തോളം ഗാനങ്ങള്‍ക്കാണ് ജാനകിയമ്മ ജീവന്‍ നല്‍കിയത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News