ആര്‍ എസ് എസ്സും ബിജെപിയും സഹായിച്ചില്ലെങ്കില്‍ മാറാട് സിബിഐ കേസില്‍ മായിന്‍ഹാജി ഗോതമ്പുണ്ട തിന്നേണ്ടി വരും: എളമരം കരീം

കോഴിക്കോട്: ആര്‍ എസ് എസ്സും ബിജെപിയും സഹായിച്ചില്ലെങ്കില്‍ മാറാട് സിബിഐ കേസില്‍ ലീഗ് സംസ്ഥാന സെക്രട്ടറി മായിന്‍ഹാജി ഗോതമ്പുണ്ട തിന്നേണ്ടി വരുമെന്ന് എളമരം കരീം. ഇതില്‍ നിന്ന് രക്ഷപ്പെടാനാണ് ജനജാഗ്രതാ യാത്രക്കെതിരെ ബിജെപി ക്കൊപ്പം ചേര്‍ന്ന് ലീഗ് ദുഷ്പ്രചരണം നടത്തുന്നതെന്നും എളമരം കരീം പറഞ്ഞു.

കൊടുവള്ളിയില്‍ ചേര്‍ന്ന എല്‍ ഡി എഫ് രാഷ്ട്രീയ വിശദീകരണ പൊതുയോഗം എളമരം ഉദ്ഘാടനം ചെയ്തു. എല്‍ ഡി എഫിന്റെ ജനജാഗ്രതയ്‌ക്കെതിരെ ലീഗും ആര്‍ എസ് എസും നടത്തുന്ന കുപ്രചരണങ്ങളുടെ പശ്ചാത്തലത്തിലാണ് കൊടുവള്ളിയില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിച്ചത്.

ജനജാഗ്രതാ യാത്രയില്‍ അഭൂതപൂര്‍വ്വമായ ജനമുന്നേറ്റം കണ്ട് പരിഭ്രാന്തരായവരാണ് എല്‍ ഡി എഫിനെതിരെ കള്ള പ്രചരണം നടത്തുന്നതെന്ന് യോഗം ഉദ്ഘാടനം ചെയ്ത് എളമരം കരീം പറഞ്ഞു.

ജാഥാ ലീഡര്‍ കോടിയേരി, കാറില്‍ കയറാന്‍ ഇടയായ സാഹചര്യവും സംഘാടക സമിതിക്കുണ്ടായ ജാഗ്രതക്കുറവും സിപിഐ(എം) ഇതിനകം വിശദീകരിച്ചിട്ടുണ്ട്.

കൊടുവള്ളി എംഎല്‍എയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്താനുള്ള മുസ്ലീംലീഗ് നീക്കം അനുവദിക്കില്ലെന്നും എളമരം വ്യക്തമാക്കി.
എം എല്‍ എ മാരായ പി ടി എ റഹീം, കാരാട്ട് റസാഖ് എല്‍ ഡി എഫ ഘടകക്ഷി നേതാക്കള്‍ എന്നിവരും സംസാരിച്ചു. കൊടുവള്ളിയിലെ ലീഗില്‍ നിന്നും ബിജെപിയില്‍ നിന്നും രാജിവെച്ച് എത്തിയ പ്രവര്‍ത്തകര്‍ക്കും യോഗത്തില്‍ സ്വീകരണം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News