നിര്‍മ്മല്‍ ചിട്ടി തട്ടിപ്പില്‍ പണം നഷ്ടപ്പെട്ട ഗൃഹനാഥന്‍ കൊച്ചുമകന്റെ തൊട്ടില്‍ക്കയറില്‍ തൂങ്ങിമരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാലക്കടുത്തുള്ള ഉദിയന്‍കുളങ്ങര അശ്വതി ഭവനില്‍ വേണുഗോപാല്‍ ആണ് വൈകുന്നേരത്തോടുകൂടി ആത്മഹത്യ ചെയ്തത്.

ഡ്രൈവറായി ജോലി നോക്കിയിരുന്ന വേണുഗോപാല്‍ സ്വന്തമായി ഉണ്ടായിരുന്ന വസ്തു വിറ്റുകിട്ടിയ പണം ആണ് നിര്‍മല്‍ കൃഷ്ണ നിധിയില്‍ നിക്ഷേപിച്ചിരുന്നത്. വരുന്ന ഫെബ്രുവരി ഇളയ മകള്‍ വിവാഹം ഉറപ്പിച്ചിരിക്കുകയായിരുന്നു.

വിവാഹത്തിനാവശ്യമായ പണം മുഴുവന്‍ ഈ സ്ഥാപനത്തിലായിരുന്നു. എന്നാല്‍ നിരവധി തവണ സ്ഥാപനത്തില്‍ പോയി നിക്ഷേപതുക ചോദിച്ചിട്ടും പല പല അവധിപറഞ്ഞു മടക്കി അയച്ചു.

ഇനിയൊരിക്കലും പണം കിട്ടില്ലെന്നെ മനോവിഷമത്തിലാണ് വൈകിട്ടോടെ മൂത്ത മകളുടെ കുഞ്ഞിന്റെ തൊട്ടിലിന്റെ കയറില്‍ തൂങ്ങി മരിച്ചത്. പാറശ്ശാല പോലീസ് എത്തി ഇന്‍ക്യുസ്‌റ് തയാറാക്കിയ ശേഷം മൃതദേഹം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടത്തിനായി മാറ്റി.

ആത്മഹത്യയെ തുടര്‍ന്ന് സ്ഥലത്തു വന്‍ ജനാവലിയാണ് തടിച്ചു കൂടിയത് .ഇതോടെ നിര്‍മ്മല്‍ ചിട്ടി തട്ടിപ്പില്‍ പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തവരുടെ എണ്ണം രണ്ടായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News