കാറ്റലോണിയയുടെ ഭരണം സ്‌പെയിന്‍ ഏറ്റെടുത്തു

മഡ്രിഡ്: കാറ്റലോണിയ ഇനി സ്പാനിഷ് സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍.

സ്പാനിഷ് ഉപപ്രധാനമന്ത്രി സൊറായ സയേന്‍സ് ഡി സാന്റാമറിയക്കാണ് പ്രവിശ്യയുടെ ഭരണചുമതല. അതേസമയം, തീരുമാനം അംഗീകരിക്കില്ലെന്ന് കാറ്റലോണിയ അറിയിച്ചു.

ഉദ്യോഗസ്ഥരോട് സ്പാനിഷ് സര്‍ക്കാറിന്റെ ഉത്തരവ് അനുസരിക്കാന്‍ പാടില്ലെന്ന് കാറ്റലന്‍ നേതാവ് കാര്‍ലസ് പുജെമോണ്ട് നിര്‍ദ്ദേശം നല്‍കി
കാറ്റലോണിയയുടെ സ്വാതന്ത്ര്യപ്രഖ്യാപനത്തിനുപിന്നാലെയാണ് സ്‌പെയിന്‍ പ്രവിശ്യയുടെ സ്വയംഭരണം റദ്ദാക്കിയത്.

ഡിസംബര്‍ 24ന് കാറ്റലോണിയയില്‍ പ്രാദേശികതെരഞ്ഞെടുപ്പ് നടത്താനും സ്പാനിഷ് സര്‍ക്കാര്‍ തീരുമാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News