ഉത്തര്‍പ്രദേശില്‍ മന്ത്രിയുടെ അകമ്പടി വാഹനമിടിച്ച് അഞ്ചു വയസുകാരന്‍ മരിച്ചു; ഇടിച്ചശേഷം വാഹനം നിര്‍ത്താതെ പോയതായി ആരോപണം

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മന്ത്രിയുടെ അകമ്പടി വാഹനമിടിച്ച് അഞ്ച് വയസുകാരന്‍ മരിച്ചു. ഹൃദേഷ് ഗോസ്വാമി എന്ന കുട്ടിയാണ് മന്ത്രിയുടെ വാഹനമിടിച്ച് മരിച്ചത്.

യു.പി മന്ത്രിസഭയിലെ ഓം പ്രകാശ് രാജ്ബഹാറിന്റെ അകമ്പടി വാഹനമാണ് കുട്ടിയെ ഇടിച്ചത്. ഗോണ്ട ജില്ലയിലെ കേണല്‍ഗഞ്ച് മേഖലയില്‍ വെച്ചു നടന്ന അപകടത്തില്‍ സംഭവസ്ഥലത്ത് തന്നെ കുട്ടി മരണപ്പെട്ടതായി പൊലീസ് പറഞ്ഞു.

വാഹനത്തിന്റെ ഡ്രൈവര്‍ക്കര്‍ക്കെതിരെ ഐ.പി.സി സെക്ഷന്‍ 279,340 എ എന്നീ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News