കശ്മീരിന് സ്വയംഭരണം നല്‍കണമെന്ന് വീണ്ടും പി ചിദംബരം; ‘ജനം സ്വാതന്ത്ര്യം ആവശ്യപ്പെടുന്നു, ഭൂരിപക്ഷത്തിനും താല്‍പര്യം സ്വയംഭരണം’

ദില്ലി: കശ്മീരിന് സ്വയം ഭരണം നല്‍കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ധനകാര്യമന്ത്രിയുമായ പി ചിദംബരം.

കശ്മീരിലെ ജനങ്ങള്‍ സ്വാതന്ത്ര്യം ആവശ്യപ്പെടുന്നുണ്ടെന്നും ഭൂരിപക്ഷം പേര്‍ക്കും സ്വയംഭരണമാണ് താല്‍പര്യമെന്നും ചിദംബരം പറഞ്ഞു.

പ്രസ്താവന വിവാദമായ സാഹചര്യത്തില്‍ ചിതംബരത്തിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും പാര്‍ട്ടിയുടേതല്ലെന്നും കോണ്‍ഗ്രസ് വക്താവ് പ്രതികരിച്ചു. കശ്മീര്‍ ഇന്ത്യയുടെ അഭിഭാജ്യ ഘടകമാണെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

ഭരണഘടന അനുഛേദം 370 ഉള്‍ക്കൊള്ളണമെന്നും ആ വാചകങ്ങളെ ബഹുമാനിക്കണമെന്നുമാണ് കശ്മീരിന്റെ ആവശ്യം. അതായത് അവര്‍ക്ക് കൂടുതല്‍ സ്വയംഭരണം നല്‍കണമെന്നാണ് അത് അര്‍ത്ഥമാക്കുന്നതെന്നായിരുന്നു ചിദംബരം കഴിഞ്ഞ ദിവസം പറഞ്ഞത്. താന്‍ കശ്മീരികളുമായി നടത്തിയ ചര്‍ച്ചയിലും അവര്‍ സ്വയംഭരണമാണ് ആഗ്രഹിക്കുന്നതെന്ന് മനസിലാക്കാന്‍ സാധിച്ചെന്നും ചിദംബരം പറഞ്ഞു.

2016ലും ചിദംബരം ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. കശ്മീരിന് സ്വയംഭരണം നല്‍കിയില്ലെങ്കില്‍ രാജ്യം വലിയ വില നല്‍കേണ്ടിവരുമെന്നും ചിദംബരം അന്ന് പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here