30 സ്ത്രീകള്‍ക്ക് എയ്ഡ്സ് പരത്തിയ യുവാവിന് 24 വര്‍ഷം തടവ് ശിക്ഷ

30 സ്ത്രീകളില്‍ മനപ്പൂര്‍വ്വം എച്ച്‌ഐവി പരത്തിയ ആളെ കോടതി 24 വര്‍ഷം തടവിന് വിധിച്ചു. 2006ലാണ് ഇയാള്‍ക്ക് രോഗം ഉണ്ടെന്ന് സ്ഥിഥീകരിച്ചത്.

അതിന് ശേഷം ഇയാള്‍ ഏകദേശം 53 സ്ത്രീകളുമായി സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടു. ഇതില്‍ 30 സ്ത്രീകള്‍ക്ക് എച്‌ഐവി സ്ഥിരീകരിച്ചു.

കൂടാതെ ഇവരില്‍ മൂന്ന് സ്ത്രീകളുടെ ജീവിതപങ്കാളികള്‍ക്കും ഒരു സ്ത്രീയുടെ കുഞ്ഞിനും എച്ച് ഐ വി പകര്‍ന്നിരുന്നു. ഇറ്റലിക്കാരനായ വാലന്റീനോ ടലൂട്ടോ 2015 നവംബറിലാണ് പോലീസ് പിടിയില്‍ ആകുന്നത്.

ഹാര്‍ട്ട് സ്റ്റൈല്‍ എന്ന അപരനാമത്തില്‍ സമൂഹ മാധ്യമങ്ങളിലും ഡേറ്റിംഗ് സൈറ്റുകളിലും പ്രതി സജീവമായിരുന്നു. ഇതുവഴിയാണ് സ്ത്രീകളെ പരിചയപ്പെട്ടിരുന്നത്.
എച്ച്‌ഐവി ബാധിതനാണെന്നറിഞ്ഞിട്ടും മുന്‍കരുതലുകളെടുക്കാതെ സ്ത്രീകളുമായി ഇയാള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയായിരുന്നു. ഇത് കുറ്റകൃത്യമാണെന്നും മനഃപൂര്‍വം ചെയ്തതാണെന്നും നിരീക്ഷിച്ച കോടതി ശിക്ഷ നടപ്പിലാകുകയായിരുന്നു.

എന്നാല്‍ പ്രതി കറ്റകൃത്യം നിര്‍വഹിച്ചത് വിവേകമില്ലാതെയാണെന്നും ബോധപൂര്‍വ്വമല്ലെന്നും ടലൂട്ടോയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here