ലാലേട്ടന്‍ ഇഫക്ട്; ആദ്യദിനം റെക്കോര്‍ഡ് കലക്ഷന്‍ വാരിക്കൂട്ടി വില്ലന്‍

ആദ്യദിനം റെക്കോര്‍ഡ് കലക്ഷന്‍ വാരിക്കൂട്ടി വില്ലന്‍ .ആദ്യദിനം സിനിമ വാരിക്കൂട്ടിയത് 4.91കോടിയാണ്.ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന കലക്ഷന്‍ കൂടിയാണിത്.

കേരളത്തില്‍ മാത്രം 253 തിയേറ്ററുകളിലാണ് വില്ലന്‍ റിലീസ് ചെയ്തത്. എല്ലാ തിയേറ്ററുകളും ഹൗസ് ഫുള്‍. മാത്രമല്ല 150ല്‍ പരം ഫാന്‍സ് ഷോയും ഉണ്ടായിരുന്നു.

1300 ഷോകളാണ് ആദ്യദിവസം ചിത്രത്തിന് ലഭിച്ചത്. മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളിലും വില്ലന്‍ ഉജ്ജ്വല വരവേല്‍പ്പാണ് നടത്തിയത്. മോഹന്‍ലാലും ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണിത്.


മഞ്ജുവാര്യരും ഹന്‍സികയും നായികമാരായി എത്തുന്ന ചിത്രത്തില്‍ വിശാലും ചെമ്പന്‍ വിനോദും സിദ്ദിഖും പ്രധാന വേഷത്തില്‍ എത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here