കൂടുതല്‍ അറിയാം, മനുഷ്യത്വത്തിന്റേയും സ്‌നേഹത്തിന്റേയും പ്രതീകമായ ഷാര്‍ജാ സുല്‍ത്താനെ; ജോണ്‍ ബ്രിട്ടാസ് തയ്യാറാക്കിയ ‘അക്ഷരങ്ങളുടെ സുല്‍ത്താന്‍’ പ്രകാശനം നവംബര്‍ ഒന്നിന് ഷാര്‍ജയില്‍

കോഴിക്കോട്: മനുഷ്യത്വത്തിന്റെയും സ്‌നേഹത്തിന്റെയും പ്രതീകമായ ഷാര്‍ജാ സുല്‍ത്താനെ കുറിച്ചുള്ള പുസ്തകം പ്രകാശനത്തിന് തയ്യാറെടുക്കുന്നു. പ്രമുഖ മാധ്യമ പ്രവര്‍ത്തകനും കൈരളി ടിവി മാനേജിംഗ് ഡയറക്ടറുമായ ജോണ്‍ ബ്രിട്ടാസ് ആണ് പുസ്തകം തയാറാക്കിയിരിക്കുന്നത്.

സുല്‍ത്താന്റെ പ്രകാശമാനമായ ജീവിതത്തെ അടുത്തറിയാന്‍ കഴിയുന്ന വിധമാണ് പുസ്തകം തയാറാക്കിയിരിക്കുന്നത്. ലിപി പബ്ലിക്കേഷന്‍ പ്രസിദ്ധീകരിക്കുന്ന അക്ഷരങ്ങളുടെ സുല്‍ത്താന്‍ എന്ന സവിശേഷ ഗ്രന്ഥത്തിന്റെ പ്രകാശനം നവംബര്‍ ഒന്നിന് ഷാര്‍ജയില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

നവംബര്‍ ഒന്നിന് പ്രകാശനം നടത്തുന്നതിലൂടെ കേരള പിറവിയുടെ ആഘോഷം മറുനാട്ടിലും ആഘോഷിക്കപ്പെടും.

ജോണ്‍ ബ്രിട്ടാസ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ കാസിമിയുമായി നടത്തിയ അഭിമുഖമാണ് പുസ്തകത്തിന്റെ പ്രധാന ഭാഗം.

മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി കെടി ജലീല്‍, എംപി വീരേന്ദ്രകുമാര്‍ എംപി, ഡോ. കെകെഎന്‍ കുറുപ്പ്, ഡോ. കെ ജയകുമാര്‍,ഡോ. കെ മുഹമ്മദ് ബഷീര്‍, അഡ്വ. വൈഎ റഹീം, പിപി ശശീന്ദ്രന്‍ തുടങ്ങിയ പ്രശസ്തരുടെ ലേഖനങ്ങളും പുസ്തകത്തില്‍ ഉള്‍പെടുത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News