തര്‍ക്കങ്ങള്‍ക്കും നാടകീയരംഗങ്ങള്‍ക്കും ഒടുവില്‍ കെപിപിസി പട്ടികയ്ക്ക് അന്തിമരൂപം; 304 അംഗ പട്ടികയ്ക്ക് ഹൈക്കമാന്റിന്റെ അംഗീകാരം

തിരുവനന്തപുരം: ഗ്രൂപ്പ് തര്‍ക്കത്തിനും നാടകീയരംഗങ്ങള്‍ക്കും ഒടുവില്‍ കെപിപിസി പട്ടികയ്ക്ക് അന്തിമരൂപം. 304 അംഗ പട്ടികയ്ക്കാണ് ഹൈക്കമാന്റ് അംഗീകാരം നല്‍കിയത്.

പട്ടികയില്‍ 146 പേര്‍ ഐ ഗ്രൂപ്പില്‍ നിന്നും 136 പേര്‍ എ വിഭാഗത്തില്‍ നിന്നും 22 പേര്‍ നിഷ്പക്ഷരുമാണ്.

പട്ടികയില്‍ അന്തിമതീരുമാനമായതോടെ പുതിയ കെപിസിസി യോഗം നാളെ രാവിലെ പത്തരയ്ക്കാണ് തിരുവനന്തപുരത്ത് ചേരും.

ഹൈക്കമാന്‍ഡ് അംഗീകരിച്ച കെപിസിസി അംഗങ്ങളുടെ പട്ടികയില്‍ പൂര്‍ണ സംതൃപ്തനാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പട്ടികയില്‍ ഇനിയൊരു തിരുത്തലുണ്ടാവില്ല. പ്രതിപക്ഷ നേതാവെന്ന നിലയില്‍ മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും ഒന്നിച്ചു കൊണ്ടുപോവുകയാണ് തന്റെ ദൗത്യമെന്നും ചെന്നിത്തല മലപ്പുറത്ത് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News