പ്രശസ്ത റിയാലിറ്റി ഷോ താരം മോഷണക്കേസില്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: മുന്‍ റിയാലിറ്റി ഷോ താരം മോഷണക്കേസില്‍ അറസ്റ്റിലായി. ഇന്ത്യന്‍ ഐഡള്‍ റിയാലിറ്റി ഷോ താരവും ത്വായ്‌ക്കോണ്ട സ്വര്‍ണ മെഡല്‍ ജേതാവുമായ സുരാജാണ് പിടിയിലായത്. അഞ്ചു വര്‍ഷമായി ഇയാളെ പൊലീസ് തേടിക്കൊണ്ടിരിക്കുകയായിരുന്നു.

ഒക്ടബോര്‍ 21ന് ഔട്ടര്‍ ഡല്‍ഹിയിലെ രന്‍ഹോലയില്‍ നടത്തിയ മോഷണത്തിനു പിന്നാലെയാണ് പൊലീസ് സൂരജിനേയും സംഘത്തേയും നിരീക്ഷിച്ചു തുടങ്ങിയത്.

മോഷ്ടാക്കള്‍ തങ്ങളെ തോക്കിന്‍ മുനയില്‍ നിര്‍ത്തി സ്വര്‍ണവും പണവും മോഷ്ടിച്ചു, മോഷണത്തിനു പിന്നാലെ തങ്ങള്‍ക്ക് നേരെ പെപ്പര്‍ സ്‌പ്രേ ഉപയോഗിച്ചതായും പരാതിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. സുരാജിനൊപ്പം സഹായിയായ അനില്‍ എന്നയാളേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News