ലോകത്തില്‍ ഇന്നും വിപ്ലവത്തിന്റെ വളക്കൂറുള്ള മണ്ണാണ് കേരളത്തിലേതെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ്; കമ്യൂണിസം ജനജീവിതത്തില്‍ ആഴത്തില്‍ സ്വാധീനം ചെലുത്തുന്നു; ഇന്ത്യയില്‍ ഏറ്റവും സാക്ഷരതയുള്ള സംസ്ഥാനവും ആരോഗ്യ പരിപാലനവും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതും കേരളത്തില്‍

തിരുവനന്തപുരം: ലോകത്തില്‍ ഇന്നും വിപ്ലവത്തിന്റെ വളക്കൂറുള്ള മണ്ണാണ് കേരളത്തിലേതെന്ന് അന്തര്‍ദേശീയമാധ്യമമായ വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്.

1957ല്‍ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ കമ്യൂണിസ്റ്റ് പാര്‍ട്ടി ഇന്നും ജനകീയതയോടെ കേരളത്തില്‍ തുടരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രെഗ് ജെഫി, വിധി ദോഷി എന്നിവര്‍ ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

ഇന്ത്യയില്‍ ഏറ്റവും സാക്ഷരതയുള്ള സംസ്ഥാനവും ആരോഗ്യ പരിപാലന സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതും കേരളത്തിലാണ്. കേരളത്തില്‍ നിന്ന് നിരവധി പേര്‍ ഗള്‍ഫ് രാജ്യങ്ങളിലെ തൊഴില്‍ മേഖലകളില്‍ ജോലി ചെയ്യുകയും ആഗോള സാമ്പത്തിക രംഗത്തും തങ്ങളുടേതായ സംഭാവനകള്‍ ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പി കൃഷ്ണപിള്ള അനുസ്മരണം നടക്കുപ്പോഴാണ് വാഷിംഗ്ടണ്‍ പോസ്റ്റ് വാര്‍ത്താ സംഘം കേരളത്തിലെത്തിയത്. വിവിധ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ കുറിച്ച് പഠിക്കുന്നതിന്റെ ഭാഗമായാണ് ഗ്രെഗ് കേരളത്തിലും എത്തിയത്.

കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ സഞ്ചരിച്ചാണ് ഇദ്ദേഹം പഠനങ്ങള്‍ നടത്തിയത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കേരളത്തില്‍ നല്ല വേരോട്ടമാണെന്നും വിപ്ലവം നടത്താന്‍ കഴിവുള്ളവരാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന് വിശ്വസിക്കുന്നവരാണ് കേരളത്തിലുള്ളതെന്നും ഗ്രെഗ് അന്നേ അഭിപ്രായപ്പെട്ടിരുന്നു.

ഫാസിസ്റ്റ് ഇന്ത്യയില്‍ തങ്ങളുടെ സ്വപ്‌ന സംസ്ഥാനം പണിതുയര്‍ത്താനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News