ജോലി സ്ഥലങ്ങളില്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത

ഫേസ്ബുക്കും വാട്‌സ് ആപ്പും ഇല്ലാതെ എങ്ങനെ ജീവിക്കുമെന്നതാണ് ഇന്ന് എല്ലാവരും ചോദിക്കുന്നത്. അത്തരക്കാര്‍ക്ക് ഉപയോഗപ്രദമായ പ്ലാന്‍ ആയിരുന്നു ഫേസ്ബുക്ക് അറ്റ് വര്‍ക്ക് പ്ലേസ

വര്‍ക്ക് ചെയ്യുന്നിടത്ത് ഫേസ്ബുക്ക് ഉപയോഗം അനായസമാക്കുവാനുള്ള പ്ലാന്‍ ആയിരുന്നു ഫേസ്ബുക്ക് അറ്റ് വര്‍ക്ക് പ്ലേസ്. ഇതില്‍ വന്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുകയാണ് ഫേസ്ബുക്ക്.

മൊബൈലിലും ഡസ്‌ക്ടോപ്പിലും ഒരുപോലെ ഉപയോഗിക്കാവുന്ന വര്‍ക്ക്‌പ്ലേസ് ചാറ്റ് സംവിധാനം ഫെയ്‌സ്ബുക്ക് പുതുതായി അവതരിപ്പിക്കുന്നു. ജോലിസ്ഥലങ്ങളില്‍ ഉള്ളവര്‍ തമ്മില്‍ എളുപ്പത്തില്‍ ആശയവിനിമയം നടത്തുന്നതിനായാണ് ഇത്.

ഗ്രൂപ്പ് വീഡിയോ ചാറ്റ്, സ്‌ക്രീന്‍ ഷെയറിംഗ് തുടങ്ങിയ സവിശേഷതകള്‍ ഉള്ള ഈ ആപ്പ് ആന്‍ഡ്രോയ്ഡ്, ഐയോസ്, പിസി, മാക് തുടങ്ങിയവയില്‍ എല്ലാം തന്നെ ഉപയോഗിക്കാനാവും.

ഈ ആപ്പില്‍ മെസേജ് റിയാക്ഷനുകള്‍, മെന്‍ഷന്‍ തുടങ്ങിയ സവിശേഷതകള്‍ ഉണ്ട്. കൂടാതെ ഗിഫ് ഫോര്‍മാറ്റ് സപ്പോര്‍ട്ട് ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News