അസ്‌കര്‍ അലി ആസിഫിനെ വെല്ലുമോ; ചെമ്പരത്തിപ്പൂവുമായി അസ്‌കര്‍ അലി എത്തുന്നു

കൊച്ചി:യുവതാരം ആസിഫ് അലിയുടെ സഹോദരന്‍ അസ്‌കര്‍ അലി സിനിമയില്‍ സജീവമാകുന്നു. ആദ്യചിത്രമായ ഹണീബി 2.5ന് ശേഷം ചെമ്പരത്തിപ്പൂ എന്ന ചിത്രത്തില്‍ അസ്‌കര്‍ നായകനായെത്തും.

അരുണ്‍ വൈഗ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഔദ്യോഗിക പോസ്റ്റര്‍ പുറത്തിറങ്ങി. അജുവര്‍ഗീസ്, ധര്‍മജന്‍, വിശാഖ് നായര്‍, അദിതി രവി, പാര്‍വതി അരുണ്‍ എന്നിവരും ചിത്രത്തിലുണ്ട്.

ഗ്രാമീണപശ്ചാത്തലത്തിലുള്ള പ്രണയകഥ പറയുന്ന ചിത്രം നിര്‍മിക്കുന്നത് ഡ്രീംസ് സ്‌ക്രീന്‍സ് ആണ്. ചെമ്പരത്തിപ്പൂവിന് ശേഷം അപര്‍ണ ബാലമുരളിക്കൊപ്പം കാമുകി എന്നചിത്രത്തിലാകും അസ്‌കര്‍ അഭിനയിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here