വേങ്ങരയിലെ ദയനീയപരാജയം; കുമ്മനത്തിനെതിരെ കോര്‍ കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം

ആലപ്പുഴ: വേങ്ങര ഉപതെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ കോര്‍ കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം.

വോട്ടു കുറഞ്ഞതിന് കാരണം നേതൃത്വത്തിന്റെ വീഴ്ചയാണെന്നും സംസ്ഥാന നേതാക്കളും അധ്യക്ഷന്‍ കുമ്മനം രാജശേഖരനും വേങ്ങരയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചില്ലെന്നും വിമര്‍ശനമുയര്‍ന്നു.

എല്ലാവരും ജനരക്ഷാ യാത്രക്ക് പിന്നാലെ പോയെന്നും ജനരക്ഷാ യാത്ര തെരഞ്ഞെടുപ്പ് സമയത്ത് നടത്തിയത് വീഴ്ചയാണെന്നും കമ്മിറ്റിയില്‍ അഭിപ്രായം ഉയര്‍ന്നു. ഇന്ന് ചേര്‍ന്ന കോര്‍കമ്മിറ്റി യോഗത്തിലാണ് സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്.

അതേസമയം, നോട്ട് നിരോധന വാര്‍ഷികമായ നവംബര്‍ എട്ടിന് കേരളത്തില്‍ രണ്ട് മഹാസംഗമങ്ങള്‍ നടത്താനും യോഗത്തില്‍ ധാരണയായി. തിരുവനന്തപുരത്തും കോഴിക്കോട്ടും ആണ് റാലികള്‍ സംഘടിപ്പിക്കുന്നത്.

വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് എന്‍ഡിഎക്ക് ലഭിച്ചത്. എഡിഎ സ്ഥാനാര്‍ത്ഥി കെ.ജനചന്ദ്രന്‍ 5,728 വോട്ടുകള്‍ മാത്രം നേടി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എസ്ഡിപിഐയുടെ കെസി നസീര്‍ 8648 വോട്ട് നേടി മൂന്നാം സ്ഥാനത്തെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News