26 പാട്ടുകള്‍ക്കും 100 മാര്‍ക്ക്; നേട്ടം കൈവരിച്ചതിന് സാക്ഷിയായി റഹ്മാനും ഷാരൂഖും തുടങ്ങി രണ്‍ബീര്‍ കപൂര്‍ വരെ

സീ ടിവിയുടെ നമ്പര്‍ വണ്‍ മ്യൂസിക്കല്‍ റിയാലിറ്റി ഷോ ആയ സരിഗമപ ലിറ്റില്‍ ചാംപില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് വാങ്ങിക്കൊണ്ട് Highest Chartbusters Trophy യുംന അജിന്‍ സ്വന്തമാക്കി. ഇതുവരെയുള്ള മൊത്തം മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ 100 മാര്‍ക്ക് വാങ്ങി കൊണ്ടാണ് യുംന ഈ നേട്ടം കൈവരിച്ചത്.

മൊത്തം 40 സിംഗിള്‍ പാട്ടുകള്‍ പാടിയ യുംന 26 എണ്ണത്തിനും 100 മാര്‍ക്ക് വാങ്ങികൊണ്ടാണ് ഒന്നാമതെത്തിയത്. 10 മാസമായി ബോംബെയില്‍ നടക്കുന്ന റിയാലിറ്റി ഷോയില്‍ ഇത്ര അധികം പാട്ടുകള്‍ പാട്ടി ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ കുട്ടിയാണ് യുംന അജിന്‍.

പ്രകടനത്തിന് പല പ്രമുഖരും സാക്ഷ്യം വഹിച്ചു. എ.ആര്‍ റഹ്മാന്‍, ആശാ ബോസ്‌ലെ, ഷാരൂഖ്ഖാന്‍, സല്‍മാന്‍ഖാന്‍, അനില്‍ കപൂര്‍, കത്രീന കൈഫ്, സഞ്ജയ് ദത്ത്, രണ്‍ബീര്‍ കപൂര്‍, കുമാര്‍ സാനു, ഉഭിത് നാരായണന്‍, അല്‍താജി എന്നിവരടക്കമുള്ള ബോളിവുഡിലെ പ്രമുഖ നടി നടന്മാര്‍, സംഗീത പ്രതിഭകളും സാക്ഷിയായിരുന്നു.

എ.ആര്‍ റഹ്മാനും ഷാരുഖാനും, സല്‍മാന്‍ഖാനും സഞ്ജയ് ദത്ത്, ആശാ ബോസ്‌ലെയും യുംനയെ പ്രത്യേകം അഭിനന്ദിച്ചു.

ടൈറ്റില്‍ വിന്നറാകാന്‍ തനിക്ക് കഴിഞ്ഞില്ലെങ്കിലും എല്ലാവരെയും പാടി, മാര്‍ക്കില്‍ തോല്‍പിച്ച് ട്രോഫി സ്വന്തമാക്കിയതില്‍ വളരെ അധികം സന്തോഷമുണ്ടെന്ന് യുംന പറഞ്ഞു.

ഒരുപാട് പ്രേക്ഷകരുടെ സപ്പോര്‍ട്ടും പ്രാര്‍ത്ഥനയും കൊണ്ടാണ് ഇത്തരം ഒരു നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത് തന്നെ. ഇത് വരെ സപ്പോര്‍ട്ട് ചെയ്ത പ്രേക്ഷകര്‍ക്കും മാധ്യമങ്ങള്‍ക്കും യുംന നന്ദി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here