മോദിയുടെ തുഗ്ലക്ക് പരിഷ്‌കാരത്തിന് ഒരു വയസ്; തിരികെയെത്തിയ നോട്ടുകള്‍ എണ്ണിതീരാതെ ആര്‍ബിഐ

ദില്ലി: മോദി സര്‍ക്കാരിന്റെ തുഗ്ലക്ക് പരിഷ്‌കാരമായ നോട്ട് അസാധുവാക്കലിന്റെ ഒന്നാം വാര്‍ഷികം അടുക്കുമ്പോഴും തിരികെയെത്തിയ നോട്ടുകളുടെ പരിശോധന പൂര്‍ത്തിയായിട്ടില്ലെന്ന് റിസര്‍വ് ബാങ്കിന്റെ മറുപടി.

2016 നവംബര്‍ എട്ടിനാണ് 500, 1000 നോട്ടുകളുടെ നിരോധനം രാജ്യത്ത് നിലവില്‍ വന്നത്. എന്നാല്‍ ഇപ്പോഴും അസാധു നോട്ടുകളുടെ പരിശോധന പൂര്‍ത്തിയായിട്ടില്ലെന്നാണ് വിവരാവകാശ നിയമപ്രകാരം ലഭിക്കുന്ന മറുപടി. നോട്ടുകള്‍ സൂക്ഷ്മവും സമഗ്രവുമായ പരിശോധനയിലൂടെ കടന്നുപോവുകയാണെന്ന് ആര്‍ബിഐ വിശദീകരിക്കുന്നു.

സെപ്തംബര്‍ 30 വരെയുള്ള കണക്കുപ്രകാരം 500 രൂപയുടെ 1134 കോടി നോട്ടുകളും ആയിരം രൂപയുടെ 524.90 കോടി നോട്ടുകളും പരിശോധിച്ചതായി ആര്‍ബിഐ വ്യക്തമാക്കി. ഇവയുടെ മൂല്യം ഏകദേശം 10.91 ലക്ഷം കോടി വരുമെന്നും വിവരാവകാശ മറുപടിയില്‍ പറയുന്നു.

അസാധു നോട്ടുകള്‍ എണ്ണാന്‍ സൊഫിസ്റ്റിക്കേറ്റഡ് കറന്‍സി വെരിഫിക്കേഷന്‍ ആന്‍ഡ് പ്രോസസിംഗ് യന്ത്രങ്ങളാണ് ഉപയോഗിച്ചതെന്നും ആര്‍ബിഐ പറയുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News