വിവാദ സ്വാമി സന്തോഷ് മാധവനില്‍ നിന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയില്‍ നെല്‍ക്കൃഷി ആരംഭിച്ചു

തൃശൂര്‍: വിവാദ സ്വാമി സന്തോഷ് മാധവനില്‍ നിന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത തൃശൂര്‍ മാളയിലെ ഭൂമിയില്‍ നെല്‍കൃഷി ആരംഭിച്ചു. ഇരുപത്തിയഞ്ച് ഏക്കര്‍ പാടശേഖരത്തിലാണ് നന്‍മ കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ വിത്തിറക്കിയത്. കൃഷിമന്ത്രി വി.എസ് സുനില്‍ കുമാര്‍ ഞാറുനട്ട് വിത്തിറക്കലിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മിച്ച ഭൂമിയായി ഏറ്റെടുത്ത പുത്തന്‍വേലിക്കര, മാള മേഖലയിലെ നൂറ്റിപ്പതിനെട്ട് ഏക്കര്‍ സ്ഥലം കഴിഞ്ഞ സര്‍ക്കാര്‍ വിവാദ സ്വാമി സന്തോഷ് മാധവന്റെ കമ്പനിക്ക് തിരികെ നല്‍കിയത് വിവാദമായിരുന്നു.

ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയില്‍, തൃശൂര്‍ ജില്ലയില്‍പ്പെട്ട പാടശേഖരത്തിലാണ് നെല്‍കൃഷി ആരംഭിച്ചത്. തരിശ് ഭൂമികളില്‍ കൃഷിയിറക്കാനുള്ള എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പദ്ധതിയില്‍ പെടുത്തി നന്മ കര്‍ഷക കൂട്ടായ്മയാണ് ഇരുപത്തിയഞ്ച് ഏക്കറില്‍ കൃഷിയാരംഭിച്ചത്.

കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാര്‍ ഞാറുനട്ട് വിത്തിറക്കല്‍ ഉദ്ഘാടനം ചെയ്തു. സന്തോഷ് മാധവനില്‍ നിന്ന് മിച്ച ഭൂമിയായി എറ്റെടുത്ത എറണാകുളം ജില്ലയിലെ നെല്‍ വയലുകളില്‍ കൂടി കൃഷി വ്യാപിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു

തൃശൂരിനെ തരിശ് രഹിത ജില്ലയാക്കി മാറ്റുക എന്ന പദ്ധതിയുടെ ഭാഗമായി ഏറ്റവും കൂടുതല്‍ കൃഷിയിറക്കിയത് കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലത്തിലാണ്.

വിത്ത് വിതരണ അതോറിറ്റി വഴി ഗുണമേന്‍മയുള്ള വിത്തുകള്‍ ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു. സ്വകാര്യ ഏജന്‍സികളെ ഒഴിവാക്കി സമയ ബന്ധിതമായി വിത്തുകളെത്തിക്കാന്‍ അതോറിറ്റി പര്യാപ്തമായിക്കഴിഞ്ഞു. അടുത്ത ദിവസങ്ങളില്‍ ഉണ്ടായ വിത്ത് ക്ഷാമം ഒറ്റപ്പെട്ട സംഭവമാണെന്നും, ഇത് ഉടന്‍ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News