പുതിയ കെപിസിസി അംഗങ്ങളുടെ ജനറല്‍ബോഡി യോഗം ഇന്ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം : പുതിയ കെപി.സി.സി അംഗങ്ങളുടെ ജനറല്‍ബോഡി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും.റിട്ടേണിംഗ് ഓഫീസര്‍ നാച്ചിയപ്പന്‍ യോഗത്തില്‍ സംബന്ധിക്കും.

തര്‍ക്കങ്ങള്‍ക്കും,പരാതികള്‍ക്കും ഒടുവില്‍ ഇന്നലെയാണ് എ.ഐ.സി.സി, പട്ടികയ്ക്ക് അംഗീകാരം നല്‍കിയത്.
രാഹുല്‍ ഗാന്ധിയെ, കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ ആക്കണമെന്ന പ്രമേയവും, സംസ്ഥാന കോണ്‍ഗ്രസ്സ് അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള അനുമതി ഹൈക്കമാന്റിന് നല്‍കികൊണ്ടുള്ള പ്രമേയവും പാസ്സാക്കി യോഗം പിരിയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News