‘ജസ്റ്റിസ് ഫോര്‍ ഗൗരി’: ഗൗരിക്ക് നീതിയെന്ന സന്ദേശം ഉയര്‍ത്തി ദീപം തെളിയിച്ച് ഒരു കൂട്ടം യുവാക്കള്‍

ഗൗരിക്ക് നീതി ആവശ്യപ്പെട്ട് ജസ്റ്റിസ് ഫോര്‍ ഗൗരിയെന്ന സന്ദേശം ഉയര്‍ത്തി യുവതി യുവാക്കള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ദീപം തെളിച്ചു. വിജയ് ഫാന്‍സും,സാമൂഹിക മാധ്യമ കൂട്ടായ്മയുമാണ് ഗൗരിക്കായി പോരാട്ടത്തിന് തുടക്കമിട്ടത്.

ജസ്റ്റിസ് ഫോര്‍ ഗൗരി ക്യാമ്പൈനില്‍ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞവള്‍ ധുവാ. അവള്‍ക്കറിയില്ല താനെന്തിനാണ് അച്ചന്റെ കൈകളിലിരുന്ന് മെഴുകുതിരി അണയാതിരിക്കാന്‍ കൈകൂപ്പി പിടിക്കുന്നതെന്ന്,പക്ഷെ ആ കുഞ്ഞ് മനസ്സും ഗൗരിക്ക് ലഭികാനുള്ള കൂട്ടായ്മയില്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു ഗൗരിനേഘയുടെ ചിത്രത്തെ സാക്ഷിയാക്കി കൊല്ലം ബീച്ചില്‍ യുവതി
യുവാക്കളും വിദ്ധ്യാര്‍ത്ഥികളും രക്ഷിതാക്കളും സംഘാടകര്‍ പകര്‍ന്ന നാളത്തില്‍ മെഴുകുതിരി തെളിയിച്ചു.

ഗൗരിയുടെ മരണത്തിന് കാരണകാരായ അദ്ധ്യാപികമാര്‍ പോലീസിനു മുമ്പില്‍ കീഴടങ്ങണമെന്ന് അവര്‍ ആവശ്യപ്പെട്ടു.ഗൗരിയുടെ ഇളയച്ചന്‍ പ്രകാശും ജസ്റ്റിസ് ഫോര്‍ ഗൗരി ക്യാമ്പൈനില്‍ പങ്കാളിയായി.

ജസ്റ്റിസ് ഫോര്‍ ഗൗരിക്ക് പിന്തുണയുമായി വീട്ടമ്മമാരും കൂട്ടായ്മയില്‍ പങ്കെടുത്തു. അതേ സമയം എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ നാളെ ചിന്നകടയില്‍ വിദ്ധ്യാര്‍ത്ഥി പ്രതിരോധം സംഘടിപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News