നാലുവയസുകാരന്‍ രാജകുമാരനും വധഭീഷണി; സ്‌കൂളിന് സുരക്ഷ ശക്തമാക്കി

ബ്രിട്ടനിലെ വില്യം രാജകുമാരന്റെയും കെയ്റ്റ് മിഡില്‍ടണിന്റെയും മകന്‍ നാലുവയസുള്ള ജോര്‍ജ് രാജകുമാരനാണ് ഐ.എസിന്റെ വധ ഭീഷണി.

ഭീകരര്‍ പ്രധാനമായും സന്ദേശങ്ങള്‍ കൈമാറാനുപയോഗിക്കുന്ന ടെലിഗ്രാമിലൂടെയാണ് ജോര്‍ജ് രാജകുമാരനെതിരേയുള്ള സന്ദേശങ്ങള്‍ വ്യാപകമാകുന്നത്.

ബ്രിട്ടനിലെ മൂന്നാമത്തെ കിരീടാവകാശിയായ ജോര്‍ജ് കഴിഞ്ഞ മാസമാണ് കെന്‍സിങ്ടണ്‍ കൊട്ടാരത്തിനു സമീപമുള്ള സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം ആരംഭിച്ചത്.

െഎഎസിന്റെ ഹിറ്റ്‌ലിസ്റ്റില്‍ കടന്നതോടെ രാജകുമാരന്‍ പഠിക്കുന്ന തോമസ് ബട്ടേഴ്സി സ്‌കൂളിന് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

ഐ.എസ്. അംഗങ്ങള്‍ സാമൂഹികമാധ്യമങ്ങളിലും മറ്റും കൈമാറുന്ന സന്ദേശങ്ങളില്‍നിന്നാണ് ഐ.എസ്. ഉന്നമിടുന്നവരുടെ പട്ടികയില്‍ ജോര്‍ജും ഉള്‍പ്പെടുന്നുെവന്ന് വ്യക്തമായത്. രാജകുമാരന്റെ ചിത്രങ്ങള്‍ ഉള്‍പ്പടെയാണ് സന്ദേശങ്ങള്‍ പ്രചരിക്കുന്നതെന്നും ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.

‘വെടിയൊച്ചകളോടെ യുദ്ധം ആരംഭിക്കുമ്പോള്‍ തിരിച്ചടിയാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നാണ് രാജകുമാരന്റെ ചിത്രത്തോടൊപ്പമുളള സന്ദേശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News