മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വേണ്ടത് 20 ലക്ഷം രൂപ; സുമനസ്സുകളുടെ സഹായം പ്രതീക്ഷിച്ച് ചാത്തമംഗലത്തെ നാല് വയസ്സുകാരന്റെ കുടുംബം

സുമനസ്സുകളുടെ സഹായം പ്രതീക്ഷിച്ച് കോഴിക്കോട് ചാത്തമംഗലത്തെ നാല് വയസ്സുകാരന്റെ കുടുംബം. മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വേണ്ടത് 20 ലക്ഷം രൂപ. പണം കണ്ടെത്താന്‍ ചികിത്സാ സഹായ കമ്മറ്റി രൂപീകരിച്ച് നാട്ടുകാര്‍ പ്രവര്‍ത്തനം തുടങ്ങി.

കോഴിക്കോട് ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ കളരിക്കപൊയില്‍ രാജന്‍ – പ്രീന ദമ്പതികളുടെ മൂന്നമകനാണ് നാല് വയസുകാരന്‍ രാഹുല്‍. ഫാന്‍കോണി അനീമിയ എന്ന ഗുരുതര രോഗത്തിന് ചികിത്സയിലാണിപ്പോള്‍. വിളര്‍ച്ചയും, വളര്‍ച്ചക്കുറവുമാണ് രോഗ ലക്ഷണം.

നിലവില്‍ ചെന്നൈ അപ്പോളോ ആശുപത്രിയുടെ ചികിത്സയിലാണ്. മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രയ മാത്രമാണ് ജീവന്‍ രക്ഷിക്കാന്‍ ഏക മാര്‍ഗ്ഗം, ഇതിന് 20 ലക്ഷം രൂപ കണ്ടെത്തണം. കൂലിപണിക്കാരനായ രാജനും ഭാര്യ പ്രീനയും എന്ത് ചെയ്യണമെന്ന് അറിയാതെ നിസ്സാഹയരാണ്.

ഈ പാവപ്പെട്ട കുടുംബത്തെ സഹായിക്കാന്‍ ചാത്തമംഗലം ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ പി സുകുമാരന്‍ ചെയര്‍മാനായി രാഹുല്‍ ചികിത്സാ സഹായ സമിതി രൂപീകരിച്ച് പ്രവര്‍ത്തിച്ചു വരുന്നു.

നല്ല മനുഷ്യരുടെ സഹായമാണ് ഇവരുടെ പ്രതീക്ഷ. കേരള ഗ്രാമീണ്‍ ബാങ്ക് കട്ടാങ്ങല്‍ ശാഖയില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. നമുക്കും സഹായിക്കാം ഈ കുടുംബത്തെ, രക്ഷിക്കാം നാല് വയസ്സുകാരനെ.

രാഹുൽ ചികിത്സാ സഹായ സമിതി

കേരള ഗ്രാമീണ്‍ ബാങ്ക്,

കട്ടാങ്ങല്‍ ബ്രാഞ്ച്

A/c No: 40387101049945
IFSC Code : KLGB0040387

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here