സ്‌കൂള്‍ വിദ്യാര്‍ഥി കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിമരിച്ച സംഭവം; അടിയന്തിര പിടിഎ യോഗത്തില്‍ സംഘര്‍ഷം

കൊല്ല : ട്രിനിറ്റി ലൈസി സ്‌കൂളിലെ വിദ്യാര്‍ഥിനി ഗൗരി സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിമരിച്ച സംഭവത്തില്‍ കൊല്ലത്ത് ജില്ലാ ഭരണകൂടം വിളിച്ചു ചേര്‍ത്ത അടിയന്തിര പിടി എ യോഗത്തില്‍ ബഹളം.

യോഗം വിളിച്ചത് സ്‌കൂള്‍ തുറക്കുന്നതിനെ സംബന്ധിച്ച് ചര്‍ച്ച നടത്താനായിരുന്നു എന്നാല്‍ പ്രതിഷേധത്തില്‍ മുങ്ങിയ യോഗം തടസ്സപ്പെട്ടു.

സ്‌കുളിലെ വിദ്യാര്‍ഥികളുടെ സുരക്ഷ സംബന്ധിച്ച് ചര്‍ച്ച നടത്തണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നും യോഗത്തില്‍ പങ്കെടുത്ത രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു. പ്രാകൃതമായ ശിക്ഷാരീതികളാണിന്നും ഈ സ്‌കൂളില്‍ നടപ്പിലാക്കുന്നതെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.

അധ്യാപികമാരുടെ മാനസികപീഡനത്തെത്തുടര്‍ന്നാണ് ട്രിനിറ്റി ലൈസി സ്‌കൂളിലെ വിദ്യാര്‍ഥിനി ഗൗരി(15) മരിച്ചത്.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കളക്ടറുടെ നിര്‍ദ്ദേശപ്രകാരം കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ സ്‌കൂള്‍ പൂട്ടിയിരുന്നു.

അധ്യാപികമാരുടെ മാനസികപീഡനത്തെ തുടര്‍ന്നാണ് ഗൗരി സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയതെന്ന് പിതാവ് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്‌കൂളിലെ രണ്ട് അധ്യാപികമാര്‍ക്കെതിരെ കൊല്ലം വെസ്റ്റ് പൊലീസ് കേസെടുത്തിരുന്നു.

ഗൗരിയുടെ ക്ലാസ് ടീച്ചര്‍ ക്രെസന്റ്, സഹോദരി പഠിക്കുന്ന എട്ടാം ക്ലാസിലെ ടീച്ചര്‍ സിന്ധു എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News