ബാഴ്‌സ ക്യാംമ്പില്‍ വീണ്ടും നെയ്മര്‍; ഞെട്ടലോടെ കാല്‍പ്പന്തുലോകം

ബാഴ്‌സലോണ: ആധുനിക ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു ബാഴ്‌സലോണയില്‍ നിന്നുള്ള നെയ്മറുടെ പടിയിറക്കം. ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട മെസി സുവാരസ് നെയ്മര്‍ എന്ന എം എസ് എന്‍ ത്രയം അതോടെ ശിഥിലമായി.

എന്നാല്‍ ഇവര്‍ തമ്മിലുള്ള സൗഹൃദത്തിന് ഇപ്പോഴും കുറവുണ്ടായിട്ടില്ല. അര്‍ജന്റീന ലോകകപ്പ് യോഗ്യത നേടാന്‍ വിഷമിച്ചുനിന്ന ഘട്ടത്തില്‍ മെസിക്ക് പിന്തുണയുമായി നെയ്മര്‍ രംഗത്തെത്തിയിരുന്നു.

വീണ്ടും ബാ‍ഴ്സ ക്യാംപില്‍

ഇപ്പോഴിതാ കാല്‍പന്തുലോകത്തെ വീണ്ടും ഞെട്ടിച്ചുകൊണ്ട് നെയ്മര്‍ ബാഴ്‌സ ക്യാംപിലെത്തി. പി എസ് ജി താരം ജൂനിയര്‍ ബാര്‍സലോണയുടെ ട്രെയിനിങ് ക്യാംപാണ് സന്ദര്‍ശിച്ചത്.

ബാര്‍സ ക്യാംപ് സന്ദര്‍ശിച്ച ചിത്രങ്ങള്‍ നെയ്മര്‍ തന്നെയാണ് പുറത്തുവിട്ടത്. മെസ്സി, സുവാരസ് എന്നിവര്‍ക്കൊപ്പം സന്തോഷം പങ്കിടുന്ന ചിത്രങ്ങളാണ് നെയ്മര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്.

ബാഴ്‌സയില്‍ നിന്ന് പടിയിറങ്ങിയ നെയ്മറിനെതിരെ ആരാധകര്‍ കടുത്ത പ്രതിഷേധമാണ് നേരത്തെ രേഖപ്പെടുത്തിയത്. തെരുവുകളിലും ഗ്യാലറികളിലും നെയ്മറിനെതിരായ പ്രതിഷേധവുമായി ബാഴ്‌സ ആരാധകര്‍ രംഗത്തെത്തിയിരുന്നു.

എന്തായാലും നെയ്മര്‍ വീണ്ടും ബാഴ്‌സ ക്യാംപിലെത്തിയതോടെ ആരാധകരുടെ രോഷം കെട്ടടങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here