എയര്‍ടെല്ലിന്റെ സ്വപ്ന ഓഫര്‍; 100 ശതമാനം ക്യാഷ്ബാക്ക് ലഭിച്ചാല്‍ നിങ്ങള്‍ ഹാപ്പിയാകില്ലെ

മുംബൈ; രാജ്യത്തെ ടെലിക്കോം മേഖലയില്‍ ജിയോ ഉയര്‍ത്തിവിട്ട ഓഫര്‍ കൊടുങ്കാറ്റ് അവസാനിക്കുന്നില്ല. ഉപയോക്താക്കള്‍ക്ക് ജിയോ എത്തിയതോടെ നല്ല കാലമാണ്.

ജിയോ തരംഗത്തില്‍ പിടിച്ചുനില്‍ക്കാനായി മറ്റ് ടെലിക്കോം കമ്പനികളും ഓഫറുകള്‍ പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്ത് ഏറ്റവും കൂടപതല്‍ ഉപയോക്താക്കളുള്ള എയര്‍ടെല്ലാണ് ഇപ്പോള്‍ അമ്പരപ്പിക്കുന്ന ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

349 ഓഫര്‍

റീചാര്‍ജ് തുക മുഴുവനും മടക്കി നല്‍കുന്ന ഓഫറാണ് എയര്‍ടെല്‍ പുതുതായി അവതരിപ്പിച്ചത്. എയര്‍ടെല്ലിന്റെ ഏറ്റവും ശ്രദ്ധേയമായ 349 റീചാര്‍ജ് ചെയ്യുമ്പോഴാണ് 100 ശതമാനം ക്യാഷ്ബാക്ക് വാഗ്ദാനം.

ഏയര്‍ടെല്‍ പേമെന്റ് ബാങ്കുവഴി റീചാര്‍ജ് ചെയ്യുന്ന ഉപയോക്താക്കള്‍ക്കാണ് സ്വപ്‌ന ഓഫര്‍ ലഭിക്കുക. നേരത്തെ ജിയോ ഇത്തരത്തില്‍ പേമന്റ് ആപ്പ് വഴിയുള്ള റീചാര്‍ജിന് 100 ശതമാനം ക്യാഷ്ബാക്ക് പ്രഖ്യാപിച്ചിരുന്നു.

ഇതിന്റെ ചുവടുപിടിച്ചാണ് എയര്‍ടെല്ലിന്റെയും ഓഫര്‍. 399 രൂപ റീചാര്‍ജിനായിരുന്നു ജിയോയുടെ ക്യാഷ്ബാക്ക് പ്രഖ്യാപനം.

ഏഴ് മാസത്തിനുള്ളിലാണ് ക്യാഷ് ബാക്ക് ഉപയോക്താവിന് ലഭിക്കുക. അടുത്ത റീചാര്‍ജിന് 50 ശതമാനം ഡിസ്‌കൗണ്ട് എന്ന നിലയിലായിരിക്കും ക്യാഷ്ബാക്ക്. അതായത് വീണ്ടും 7 റീചാര്‍ജുകള്‍ ചെയ്താല്‍ ആ റീചാര്‍ജുകള്‍ 50 രൂപ ഡിസ്‌കൗണ്ട് ഇനത്തില്‍ റീചാര്‍ജ് നടത്താം. അങ്ങനെ 350 രൂപ തിരികെലഭിക്കും.

349 ന്റെ ഓഫറില്‍ 28 ജിബി ഡാറ്റയാണ് ഉപയോക്താവിന് ലഭിക്കുക. ഒരു ദിവസം 1 ജിബി എന്ന കണക്കിനാണ് ഇത്. ഒരു തവണ ഓഫര്‍ ചെയ്താല്‍ ഇതേ ഓഫര്‍ 300 രൂപ മുടക്കില്‍ അടുത്ത 7 മാസം കൂടി അനുഭവിക്കാം എന്ന് ചുരുക്കം. ഇത്തരത്തില്‍ തന്നെയാണ് ജിയോ ഓഫറും വാഗ്ദാനം ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News