ആശ്രമം സന്ദര്‍ശിക്കാന്‍ എത്തിയ പെണ്‍കുട്ടിയെ ആള്‍ദൈവം പീഡിപ്പിച്ചു; കേസെടുക്കാന്‍ മടിച്ച് പൊലീസ്

ദില്ലി: ആശ്രമം സന്ദര്‍ശിക്കാനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച ആള്‍ ദൈവത്തിനെതിരെ കേസ് എടുത്തു.പരാതി നല്‍കിയിട്ടും കേസ് എടുക്കാന്‍ പൊലീസ് മടിച്ചതിനെ തുടര്‍ന്ന് കോടതി നിര്‍ദ്ദേശത്തിനെ തുടര്‍ന്നായിരുന്നു കേസ് എടുത്തത്.

ദില്ലിയിലെ മഹന്ത് സുന്ദര്‍ ദാസ് എന്ന ആള്‍ദൈവത്തിനെതിരെയാണ് ആക്രമത്തിന് ഇരരായ സ്ത്രീയുടെ കുടുബം പരാതി നല്‍കിയത്. പീഡന വിവരം പുറത്തു പറഞ്ഞാല്‍ കൊല്ലപ്പെടുത്തും എന്നും ഇയാള്‍ ഇവരെ ഭീഷണിപ്പെടുത്തിയിരുന്നു.

മൂന്നു വര്‍ഷം മുന്‍പായിരുന്നു കേസിനാസ്പദമായ സംഭവം. ഇയാളുടെ ഭീഷണിയെത്തുടര്‍ന്ന് വിഷയം പുറത്തു പറഞ്ഞിരുന്നില്ല.

പിന്നീട് ഭര്‍ത്താവിനോട് കാര്യങ്ങള്‍ തുറന്നു പറഞ്ഞു. ഭര്‍ത്താവിന്റെ സഹായത്തോടെ സുന്ദര്‍ ദാസിനെതിരെ ഇവര്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും പരാതി സ്വീകരിക്കാന്‍ പൊലീസ് തയ്യാറായില്ല. ഇതേ തുടര്‍ന്ന് ഇവര്‍ പരാതിയുമായി കോടതിയെ സമീപിച്ചു.

2014 ലാണ് കുടുംബത്തോടൊപ്പം ഇവര്‍ ആശ്രമം സന്ദര്‍ശിക്കാന്‍ എത്തിയത്. അപ്പോഴായിരുന്നു ആള്‍ദൈവം ഇവരെ പീഡിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here