മിയ ഖലീഫ മലയാളത്തിലേക്ക്; നായകന്‍ ഈ യുവതാരം

സണ്ണി ലിയോണ്‍ കൊച്ചിയിലെത്തിയപ്പോല്‍ കിട്ടിയ സ്വീകരണം കണ്ട് ലോകം ഒന്നടങ്കം ഞെട്ടിയിയിരുന്നു.

ബോളിവുഡ് സൂപ്പര്‍ താരങ്ങള്‍ക്ക് പോലും കിട്ടാത്ത വരവേല്‍പ്പാണ് സണ്ണിക്ക് കേരളത്തില്‍ കിട്ടിയത്. സണ്ണി കൊച്ചിയിലെത്തിയതിന് പിന്നാലെ പോണ്‍ ലോകത്തെ മറ്റൊരു സൂപ്പര്‍ താരം കൂടി കേരളത്തിലേക്ക് എത്തുകയാണ്.

പോണ്‍ ലോകത്തെ പുതിയ തരംഗം മിയ ഖലീഫയാണ് മലയാളികളെ മുള്‍മുനയില്‍ നിര്‍ത്താനെത്തുന്നത്. ഈ വര്‍ഷത്തെ സര്‍പ്രൈസ് ഹിറ്റുകളിലൊന്നായ ചങ്ക്‌സിന്റെ രണ്ടാം ഭാഗത്തിലാണ് മിയ ഖലീഫ ആരാധകരെ ത്രസിപ്പിക്കാനെത്തുന്നത്.

അഡള്‍ട്ട് കോമഡി വിഭാഗത്തിലെത്തിയ ചങ്ക്‌സ് കോടികളാണ് ബോക്‌സോഫീസില്‍ നിന്ന് വാരിയത്. മിയക്കൊപ്പം മലയാളത്തിലേയും, ബോളിവുഡിലേയും പ്രമുഖ താരങ്ങള്‍ ചങ്ക്‌സിന്റെ രണ്ടാം ഭാഗത്തിലുണ്ടെന്നാണ് സൂചനകള്‍. ബാലു വര്‍ഗിസ് തന്നെയാകും നായകനെന്നും സൂചനകള്‍ വരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here