ദില്ലി ആശുപത്രിയില്‍ ആക്രമികള്‍ ഇറച്ചിവെട്ടുന്ന കത്തിയുമായി അഴിഞ്ഞാടി; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ദില്ലി: ദില്ലിയിലെ ആശുപത്രിയില്‍ നൈജീരിയന്‍ സ്വദേശികള്‍ ആക്രമണം അഴിച്ചുവിട്ടു. ഇറച്ചി വെട്ടുന്ന കത്തി ഉപയോഗിച്ചായിരുന്നു ഇവര്‍ ആക്രമണം നടത്തിയത്. അശുപത്രി ജീവനക്കാര്‍ ആക്രമണത്തെ തുടര്‍ന്ന് ശുചിമുറിയില്‍ ഒളിക്കുകയായിരുന്നു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ശനിയാഴ്ച വൈകിട്ടു നാലുമണിയോടെയാണ് പരുക്കേറ്റ നിലയില്‍ മൂന്നു നൈജീരിയക്കാരെ ആശുപത്രിയിലെത്തിച്ചത്.

ഇവര്‍ക്കൊപ്പമെത്തിയവര്‍ പുറത്തു കാത്തുനില്‍ക്കുന്നതിനിടെ, മറ്റൊരാള്‍ ഓട്ടോറിക്ഷയില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചു. ഇത് എതിര്‍ത്ത സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ ഇവര്‍ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.

ഏകദേശം ഒരു മണിക്കൂറോളം ഏറ്റുമുട്ടല്‍ നീണ്ടുനിന്നു. തടയാന്‍ ശ്രമിച്ച സുരക്ഷാ ഉദ്യോഗസ്ഥനെയും ഇവര്‍ മര്‍ദിച്ചു.

ആക്രമണം നടത്തിയതിന് പൊലീസ് എത്തുന്നതിനു മുന്‍പെ ആക്രമികള്‍ ആശുപത്രിയില്‍നിന്ന് രക്ഷപെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here