ക്രിക്കറ്റ് വിസ്മയം മിതാലി രാജിന് സ്വപ്‌നനേട്ടം; വനിതാ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്; കൊഹ് ലിയും ഒന്നാംറാങ്ക് തിരിച്ചുപിടിച്ചു

ലണ്ടന്‍; ഇന്ത്യന്‍ ക്രിക്കറ്റില്‍ വിസ്മയം തീര്‍ക്കുന്ന താരമാണ് മിതാലി രാജ്. വനിതാ ക്രിക്കറ്റിന്റെ മുഖം മാറ്റിയെഴുതിയ നായികയെത്തേടി ഒടുവില്‍ സ്വപ്‌നനേട്ടവുമെത്തി.

ഐസിസിയുടെ വനിതകളുടെ റാംങ്കിഗിലാണ് മിതാലി ചരിത്രം കുറിച്ചത്. ലോകക്രിക്കറ്റിലെ സൂപ്പര്‍താരങ്ങളെയെല്ലാം പിന്തള്ളി മിതാലി ഒന്നാം റാങ്ക് സ്വന്തമാക്കി.

ഇരട്ടി മധുരം

പുരുഷ ക്രിക്കറ്റില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും ഒന്നാം റാങ്ക് സ്വന്തമാക്കിയെന്നത് രാജ്യത്തിന് ഇരട്ടി മധുരമായി. ദക്ഷിണാഫ്രിക്കയുടെ എ ബി ഡിവില്ലേഴ്‌സിനെ പിന്തള്ളിയാണ് വിരാട് ഒന്നാം റാങ്ക് പിടിച്ചെടുത്തത്.

ന്യൂസിലാന്റിനെതിരായ അവസാന ഏകദിനത്തില്‍ സെഞ്ചുറി നേടിയതാണ് വിരാടിന് നേട്ടമായത്. പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയ ഓപ്പണര്‍ രോഹിത് ശര്‍മ റാങ്കിംഗില്‍ ഏഴാം സ്ഥാനത്ത് തുടരുകയാണ്.

ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുംറ ബൗളര്‍മാരുടെ പട്ടികയില്‍ മൂന്നാം റാങ്കിലെത്തി. ബുംറയുടെ കരിയറിലെ ഏറ്റവും മികച്ച റാങ്കാണിത്. ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിറാണ് ബൗളര്‍മാരുടെ പട്ടികയിലെ ഒന്നാമന്‍.

പാക്കിസ്ഥാന്‍ പേസര്‍ ഹസന്‍ അലി രണ്ടാം സ്ഥാനത്തുണ്ട്. ഇടംകൈയന്‍ സ്പിന്നര്‍ അക്ഷര്‍ പട്ടേലാണ് ബൗളര്‍മാരുടെ പട്ടികയില്‍ ആദ്യ പത്തില്‍ സ്ഥാനം പിടിച്ച മറ്റൊരു ബൗളര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News