ജനങ്ങളുടെ വികാരം മനസ്സിലാക്കാനാകാത്ത രാഷ്ട്രീയനേതാവായി മോദി അധഃപതിച്ചു; നവം: 8 രാജ്യത്തിന് ദുഃഖ ദിനം; ആഞ്ഞടിച്ച് രാഹുല്‍

ദില്ലി: കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ ആഞ്ഞടിച്ച് രാഹുല്‍ഗാന്ധി വീണ്ടും രംഗത്തെത്തി. ജനവികാരം മനസ്സിലാക്കാനാകാത്ത രാഷ്ട്രീയ നേതാവായി മോദി അധപതിച്ചെന്നാണ് രാഹുലിന്റെ വിമര്‍ശനം.

നോട്ട് നിരോധനം ആഘോഷപൂര്‍വ്വം കൊണ്ടാടാനുളള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനമാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷനെ ചൊടിപ്പിച്ചത്. രാജ്യത്തിലെ ജനങ്ങളുടെ വേദനയും അവരുടെ വികാരങ്ങളും മോദിക്ക് മനസ്സിലായിട്ടില്ല. നോട്ട് നിരോധനം കൊണ്ട് ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകളും മനസ്സിലായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടികാട്ടി.

കരിദിനമാചരിക്കും

നവംബര്‍ 8 രാജ്യത്തിന് ദുഃഖദിനമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികം കരിദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമായിരുന്നു രാഹുല്‍ പ്രതികരിച്ചത്. നവംബര്‍ 8 കരിദിനമായി ആചരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മറ്റു പ്രതിപക്ഷ പാര്‍ട്ടികളും ഈ ദിവസം കരിദിനം ആയി ആചരിക്കാനാണ് തീരുമാനം. കഴിഞ്ഞ നവംബര്‍ 8 എട്ടിനാണ് 500,1000 രൂപ നോട്ടുകള്‍ നിരോധിച്ചുകൊണ്ടുള്ള പ്രഖ്യാപനം നരേന്ദ്ര മോദി നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News