ഇന്ത്യന്‍ ക്രിക്കറ്റില്‍ കൊട്ടാരവിപ്ലവമോ; സച്ചിനും ഗാംഗുലിക്കുമെതിരെ തുറന്നടിച്ച് ദ്രാവിഡ്

ബംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റിലെ മഹാരഥന്‍മാരാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കറും സൗരവ് ഗാംഗുലിയും രാഹുല്‍ ദ്രാവിഡും. ഒരേ കാലഘട്ടത്തില്‍ കളം നിറഞ്ഞ് കളിച്ചിരുന്ന ത്രിമുര്‍ത്തികളാണ് ഇന്ത്യന്‍ ക്രിക്കറ്റിനെ ഇന്നത്തെ നിലയിലേക്ക് വാര്‍ത്തെടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത്.

കളത്തിലും പുറത്തും മൂവരും വലിയ സുഹൃത്തുകളുമാണ്. വിരമിച്ച ശേഷം ഇവര്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ നിര്‍ണായക ശക്തികളായി തുടരുകയാണ്. അതിനിടയിലാണ് സച്ചിനും ഗാംഗുലിയും ലക്ഷ്മണനുമടങ്ങിയ സമിതിക്കെതിരെ വിമര്‍ശനവുമായി രാഹുല്‍ രംഗത്തെത്തിയത്.

കുബ്ലെയുടെ രാജിയില്‍ ഇടപെടാത്തതെന്തേ

ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് ഇതിഹാസ താരമായ അനില്‍ കുംബ്ലെയെ അപമാനിച്ച് പുറത്താക്കിയത് ശരിയായില്ലെന്നാണ് മുന്‍ നായകന്റെ പക്ഷം. കളിക്കാര്‍ പരിശീലകരെക്കാള്‍ സ്വാധീനമുള്ളവരാണ്. പരിശീലകരും തമ്മില്‍ ഭിന്നതയുണ്ടായാല്‍ പരിശീലകനാകും പുറത്താക്കപ്പെടുക. അതാണ് യഥാര്‍ഥ്യമെന്നും ദ്രാവിഡ് പറഞ്ഞു.

ഇന്ത്യയുടെ അണ്ടര്‍ 19 പരിശീലകനെന്ന നിലയില്‍ തനിക്കറിയാം, താനും ഒരു നാള്‍ പുറത്താക്കപ്പെടും. എന്നാല്‍ ഇക്കാര്യങ്ങള്‍ ഔചിത്യപരമായി ചെയ്യേണ്ടതാണെന്നും രാഹുല്‍ ചൂണ്ടികാട്ടി.

ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതിയ ചര്‍ച്ചകള്‍ക്കാണ് രാഹുലിന്റെ വിമര്‍ശനം വഴിവെച്ചിരിക്കുന്നത്. കുംബെ രാജിവെച്ചപ്പോള്‍ സച്ചിനും ഗാംഗുലിയും എന്തുകൊണ്ടാണ് ഇടപെടാത്തതെന്നും രാഹുല്‍ ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here