സഹജീവികളോട് ഏറ്റവും മോശമായി പെരുമാറുന്നത് മനുഷ്യനാണ്. മറ്റ് ജീവികള്‍ ഭക്ഷണത്തിനും നിലനില്‍പ്പിനും മാത്രമായി ആക്രമിക്കുമ്പോള്‍ മനുഷ്യന്‍ അവന്റെ കൗതുകത്തിനും അഹങ്കാരത്തിനുമായി ആക്രമണം അഴിച്ചുവിടാറുണ്ട്.
അത്തരത്തിലുള്ള ക്രൂരതയുടെ പുതിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇംഗ്ലീഷ് അക്ഷരം പഠിക്കാത്തതിന് നായയെ യുവാവ് ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
നായയെ കൊണ്ട് ഇംഗ്ലിഷ് എഴുതിക്കാനുള്ള അനാവശ്യശ്രമമാണ് യുവാവ് നടത്തുന്നത്. പാവം നായക്കുണ്ടോ എഴുതാനറിയുന്നു. ഒരോ തവണ യുവാവ് മര്‍ദ്ദിക്കുമ്പോഴും ഒന്നും മനസ്സിലാകാതെ നായ അതെല്ലാം സഹിക്കുകയാണ്.
സോഷ്യല്‍ മീഡിയയില്‍ ദൃശ്യങ്ങള്‍ വലിയ തോതില്‍ പ്രചരിക്കുകയാണ്. യുവാവിന്റെ ക്രൂരതയ്‌ക്കെതിരെ നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇത്തരം മാനസിക വൈകല്യങ്ങള്‍ ചികിത്സിക്കപ്പെടേണ്ടതാണെന്നാണ് ഏവരുടേയും പക്ഷം.
Get real time update about this post categories directly on your device, subscribe now.