ലാഹോര്‍: പാക്കിസ്ഥാനും ശ്രീലങ്കയും തമ്മിലുള്ള മൂന്നാം ട്വന്റി ട്വന്റി മത്സരം കാണാനാണ് സാനിയ എത്തിയത്. മത്സരത്തില്‍ അപരാജിത അര്‍ധസെഞ്ച്വറിയുമായി പാക്കിസ്ഥാന് തകര്‍പ്പന്‍ ജയം സമ്മാനിച്ചത് സാനിയയുടെ ഭര്‍ത്താവായ ഷൊയ്ബ് മാലിക് ആയിരുന്നു.
മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ മാന്‍ ഓഫ് ദ സീരീസായി തെരഞ്ഞെടുക്കപ്പെട്ടതും മിന്നും ഫോമില്‍ കളിക്കുന്ന മാലിക് തന്നെയായിരുന്നു. പുതു പുത്തന്‍ ബൈക്കാണ് ഷൊയിബിന് സമ്മാനമായി ലഭിച്ചത്.
ട്വിറ്ററില്‍ പ്രണയം
ഇതിനു പിന്നാലെ ഷൊയ്ബിനൊപ്പം ബൈക്കില്‍ റൈഡ് ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് സാനിയ ട്വിറ്ററിലൂടെ രംഗത്തെത്തി. ഇതോടെ ആരാധകരും കളത്തിലെത്തി.
സാനിയക്ക് മറുപടിയുമായി ഷോയിബുമെത്തി. ഉഗ്രനൊരു റെയിഡിന് പോകാന്‍ റെഡിയാവാനായിരുന്നു ഷോയിബ് ട്വീറ്റ് ചെയ്തത്.
എന്നാല്‍ പിന്നീട് സംഭവിച്ചത് രസകരമായ കാര്യമാണ്. സാനിയ കാത്തിരിക്കുമ്പോള്‍ ഷദാബ് ഖാനെ പിന്നിലിരുത്തി പോകുന്ന ഫോട്ടോയാണ് ഷൊയിബ് ട്വീറ്റ് ചെയ്തത്.
ഇതോടെ സാനിയക്ക് പരിഭവമായി. ഷദാബ്ദിനെ ഗ്രൗണ്ടില്‍ ഇറക്കിവിട്ടെന്ന ട്വീറ്റുമായി ഷോയിബ് വീണ്ടുമെത്തി. ആരാധകരും കൂടെ കൂടി. ഷൊയിബ് മാത്രമല്ല പിന്നിലിരുന്ന ഷദാബ്ദും സാനിയയോട് ക്ഷമ ചോദിച്ച് രംഗത്തെത്തി.
എന്തായാലും താരദമ്പതികളുടെ പരിഭവം നിറഞ്ഞ പ്രണയം ട്വിറ്ററില്‍ ആഘോഷമാകുകയാണിപ്പോള്‍
Get real time update about this post categories directly on your device, subscribe now.