
തിരുവനന്തപുരം: സ്‌പോര്‍ട്‌സ് ക്വാട്ടയിലൂടെ സൂപ്പര്‍ ന്യൂമററി തസ്തികകളില്‍ നിയമിതരാകുന്ന കായിക താരങ്ങള്‍ക്കും ഇനി ഇന്‍ക്രിമെന്റ് ലഭിക്കും. ജോലി ലഭിച്ച്10 വര്‍ഷത്തിലെറെ കായിക രംഗത്ത് തുടരുന്നവര്‍ക്ക് ഇന്‍ക്രിമെന്റ് ലഭിച്ചിരുന്നില്ല.
ഇതെ തുടര്‍ന്ന് ജോലി ലഭിച്ചാലുടല്‍ കായികരംഗം ഉപേക്ഷിക്കേണ്ട അവസ്ഥയിലായിരുന്നു താരങ്ങള്‍. ഈ സാഹചര്യത്തിലാണ് കായികമന്ത്രിയുടെ ഇടപെടലിലൂടെ കായിക കേരളത്തിന് കരുത്തേകുന്ന ഉത്തരവിറങ്ങിയത്.
വര്‍ഷങ്ങളായി കായിക കേരളം ഉന്നയിക്കുന്ന ആവശ്യമാണ് സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്. ഉത്തരവ് പ്രകാരം ഇനി മുതല്‍ സ്‌പോര്‍ട്‌സ് ക്വാട്ടയിലൂടെ സൂപ്പര്‍ ന്യൂമററി തസ്തികകളില്‍ നിയമിതരാകുന്ന കായിക താരങ്ങള്‍ക്ക് ഇന്‍ക്രമെന്റ് ലഭിക്കും.
ഇതുവരെ ഇത്തരത്തില്‍ നിയമിക്കുന്നവര്‍ക്ക് ഇന്‍ക്രിമെന്റ് നല്‍കിയിരുന്നില്ല. ഇതെ തുടര്‍ന്ന് ദേശീയ അന്തര്‍ ദേശീയ മെഡലുകള്‍ നേടിയ പല താരങ്ങള്‍ക്കും ജോലി ലഭിച്ചാലുടന്‍ കായികരംഗം ഉപേക്ഷിക്കേണ്ട അവസ്ഥയായിരുന്നു.
ഈ സാഹചര്യത്തിലാണ് കായിക കേരളത്തിന് കരുത്താകുന്ന പുതിയ ഉത്തരവിറങ്ങിയത്. കായികമന്ത്രി എ.സി മൊയ്തീന്റെ ഇടപെടലിലൂടെയാണ് തീരുമാനം യാഥാര്‍ത്ഥ്യമായത്.
സൂപ്പര്‍ ന്യൂമറി തസ്തികകളില്‍ നിയമിതരാകുന്നവരുടെ ജോലി 35 വയസ്സാകുമ്പോ!ഴാണ് റെഗുലറാകുക. പ്രാബേഷന്‍ ലഭിച്ചാലെ ഇന്‍ക്രിമെന്റും ലഭിക്കു. അതുകൊണ്ട് തന്നെ 10 വര്‍ഷത്തിലെറെയായി കായിക രംഗത്ത് തുടര്‍ന്നവര്‍ക്ക് ഇന്‍ക്രിമെന്റ് ലഭിച്ചിരുന്നില്ല. സ്ഥാനക്കയറ്റത്തിനും ഇന്‍ക്രിമെന്റിനും വേണ്ടി പലരും കായികലോകം വിട്ടിരുന്നു.
ഈ ഘട്ടത്തിലെ സര്‍ക്കാരിന്റെ നിര്‍ണായക ഉത്തരവ് ദേശീയ ഗെയിംസില്‍ കേരളത്തിന് വേണ്ട മെഡല്‍ നേടിയ കായിക താരങ്ങള്‍ക്കും UDF സര്‍ക്കാരിന്റെ കാലത്ത് നിയമനം ലഭിക്കാത്ത 249 താരങ്ങള്‍ക്കും ഗുണകരമാകും. ഇവരെയെല്ലാം സൂപ്പര്‍ ന്യൂമററി തസ്തികയിലാണ് നിയമിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here