ദില്ലിയില്‍ ആനി രാജയ്ക്ക് നേരെ പൊലീസിന്റെ ആക്രമണം; കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് സിപിഐ

ദില്ലി: ദില്ലിയില്‍ സിപിഐ നേതാവ് ആനി രാജയ്ക്ക് നേരെ പൊലീസിന്റെ ആക്രമണം. ആക്രമണത്തില്‍ കൈയ്ക്കും തലയ്ക്കും പരുക്കേറ്റ ആനി രാജയെ ദില്ലി ആര്‍എംഎല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കട്പുത്തലിയിലെ കോളനി ഒഴിപ്പിക്കുന്ന സ്ഥലം സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു ആനി രാജ. കോളനിവാസികളുടെ പ്രതിഷേധം ശക്തമായപ്പോള്‍ പൊലീസ് ലാത്തി വീശുകയായിരുന്നു. ആനി രാജയെ പൊലീസ് വളഞ്ഞുവച്ച് മര്‍ദിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News