യുഎഇയില്‍ പെട്രോളിന് വില കുറയും, ഡീസലിന് കൂടും

യുഎഇയില്‍ നവംബറില്‍ പെട്രോളിന് വില കുറയും. ഡീസലിന് അല്‍പം കൂടും.

പെട്രോളിന് ഒന്‍പത് ഫില്‍സാണ് കുറയുക. ഡീസലിന് ഒരു ഫില്‍സിന്റെ വര്‍ധനയുണ്ട്. സൂപ്പര്‍ പെട്രോളിന് രണ്ടു ദിര്‍ഹം മൂന്ന് ഫില്‍സും സ്‌പെഷ്യല്‍ പെട്രോളിന് ഒരു ദിര്‍ഹം 92 ഫില്‍സുമാണ് പുതുക്കിയ നിരക്ക്.

ഇപ്ലസ് പെടോളിന്റെ വില ഒരു ദിര്‍ഹം 85 ഫില്‍സ്. രണ്ടു ദിര്‍ഹം 11 ഫില്‍സ് നല്‍കിയാലേ ഇനി ഒരു ലീറ്റര്‍ ഡീസല്‍ ലഭിക്കൂ.

നേരത്തെ, ഇത് രണ്ടു ദിര്‍ഹം പത്തു ഫില്‍സ് ആയിരുന്നു. രാജ്യാന്തര എണ്ണവില വിശകലനം ചെയ്താണ് ഓരോ മാസത്തെയും നിരക്ക് പുതുക്കി നിശ്ചയിക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here