‘സത്യം വിജയിക്കും, ഞങ്ങള്‍ ഒന്നിക്കും’; ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍: സുപ്രീംകോടതി നിലപാടില്‍ സന്തോഷം

തിരുവനന്തപുരം: ഹാദിയയെ കേള്‍ക്കുമെന്ന സുപ്രീംകോടതി നിലപാടില്‍ സന്തോഷമുണ്ടെന്ന് ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍.

വീഡിയോ പുറത്തുവന്ന ശേഷം ആശങ്ക

സത്യം വിജയിക്കും ഞങ്ങള്‍ ഒന്നിക്കും എന്നാണ് ഉറച്ച വിശ്വാസം. അതിനായാണ് പ്രാര്‍ഥനയെന്നും ഷെഫിന്‍ ജഹാന്‍ പ്രതികരിച്ചു. ഹാദിയയുടെ ആരോഗ്യസ്ഥിതി എന്താണെന്നോ, അവള്‍ വീട്ടില്‍ എങ്ങനെ കഴിയുന്നുവെന്നോ ഒന്നും അറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും ഷെഫിന്‍ പറഞ്ഞു.

രാഹുല്‍ ഈശ്വറിന്റെ വീഡിയോ പുറത്തുവന്ന ശേഷം ആശങ്കയുണ്ടെന്നും ഫോണില്‍ പോലും ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നും ഷെഫിന്‍ പറഞ്ഞു. നവംബര്‍ 27ന് സുപ്രീംകോടതിയില്‍ പോകണമെന്നുണ്ട്. അഭിഭാഷകന്റെ നിര്‍ദേശം അനുസരിച്ച് തീരുമാനമെടുക്കുമെന്നും ഷെഫിന്‍ പറഞ്ഞു.

ഹൈകോടതിയില്‍ വച്ച് മാര്‍ച്ച് മാസത്തിലാണ് ഹാദിയയെ അവസാനമായി കണ്ടതെന്നും ഷെഫിന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here