ഗൗരി മരിച്ച ട്രിനിറ്റി സ്കൂളിലെ അധ്യപികമാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ വാദം

കൊല്ലം: വിദ്യാർത്ഥിനി ഗൗരി ജീവനൊടുക്കിയ കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂൾ ഇന്നു തുറക്കില്ല. അതേസമയം അദ്ധ്യാപികമാരുടെ മുൻകൂർ ജാമ്യപേക്ഷയിന്മേൽ ഹൈകോടതി ഇന്നു വാദം കേൾക്കും. ഇന്നലെ അന്വേഷണ സംഘം കോടതിയിൽ പോലീസ് റിപ്പോർട്ട് സമർപ്പിച്ചു.

ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശാനുസരണമാണ് ഇന്നലെ രക്ഷകർത്താക്കളുടെ യോഗം വിളിചുകൂട്ടി പുതിയ പിറ്റിഐ ഭാരവാഹികളെ ജനാധിപത്യ രീതിയിൽ തെരഞ്ഞെടുത്തത്.സ്കൂൾ ഇന്നു തുറക്കണമെന്ന പിറ്റിഐ തീരുമാനം ജില്ലാ ഭരണകൂടത്തെ അറിയിചിരുന്നു.

8 മുതൽ പന്ത്രണ്ടാം ക്ലാസുകള്‍

8 മുതൽ പന്ത്രണ്ടാം ക്ലാസുകള്‍ വരെ  ഇന്നുതുറക്കണമെന്നും ആവശ്യപ്പെട്ട് കത്തും നൽകി എന്നാൽ ജില്ലാ കളക്ടർ നവമ്പർ 1-ാം തീയതി തുറന്നാൽ മതിയെന്ന് നിർദ്ദേശിക്കുകയായിരുന്നു. അദ്ധ്യാപികമാരെ അറസ്റ്റ് ചെയ്യാതെ സ്കൂൾ തുറക്കരുതെന്ന ഗൗരിയുടെ പിതാവ് ഇന്നലെ സ്കൂളിലെത്തി .

പിറ്റിഐ യോടും തങളെ സന്ദർശിച്ച വേളയിൽ കളക്ടറോടം അഭ്യർത്ഥിച്ചിരുന്നു. മാത്രമല്ല ഹൈക്കോടതി പ്രതികളായ അദ്ധ്യാപികമാരുടെ മുൻകൂർ ജാമ്യപേക്ഷ ഇന്ന് പരിഗണികുന്ന സാഹചര്യം കൂടി കണകിലെടുത്താണ് നാളെ മുതൽ എല്ലാ ക്ലാസ്സുകളും ഒരുമിച്ച് തുറക്കാൻ ജില്ലാ കളക്ടർ കാർത്തികേയൻ നിർദ്ദേശിച്ചത്.

ഗൗരിക്ക് നീതി നിഷേധിക്കരുതെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ വിദ്ധ്യാർത്ഥി പ്രതിരോധവും യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ കളക്ട്രേറ്റിലേക്ക് മാർച്ചും നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News