ബിജെപി സമ്പൂര്‍ണ പതനത്തിലേക്ക്; അത്രമേല്‍ ജനവിരുദ്ധമായ ബിജെപി സര്‍ക്കാരിനെ പരാജയപ്പെടുത്തും; നിലപാട് വ്യക്തമാക്കി ജിഗ്നേഷ് മേവാനിയും സംഘടനയും

അഹമ്മദാബാദ്: മോദിയുടെ സ്വന്തം തട്ടകമായ ഗുജറാത്തില്‍ ബിജെപി പതനത്തിലേക്ക്. ഹര്‍ദ്ദിക് പട്ടേലിനു പിന്നാലെ ജിഗ്നേഷ് മേവാനിയും ബിജെപി സര്‍ക്കാരിനെതിരായ നിലപാട് പ്രഖ്യാപിച്ചു.

ദളിതരുടെ നരകം

ഗുജറാത്തിലെ ജനവിരുദ്ധ സര്‍ക്കാരിനെ താഴെയിറക്കുകയാണ് തന്റെ പ്രാഥമിക ലക്ഷ്യമെന്ന് ഉന സമര നേതാവ് ജിഗ്‌നേഷ് മേവാനി വ്യക്തമാക്കി. ഗുജറാത്ത് ദളിതരുടെ നരകമാണെന്നും ഗുജറാത്ത് മോഡല്‍ വികസനം ഊതി വീര്‍പിച്ച ബലൂണാണെന്നും അദ്ദേഹം ചൂണ്ടികാട്ടി.

അതേസമയം കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിക്കുമോയെന്ന കാര്യത്തില്‍ മേവാനിയും സംഘടനയും നിലപാട് വ്യക്തമാക്കിയിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News