സിവില്‍സര്‍വ്വീസ് പരീക്ഷയില്‍ ഹൈടെക്ക് കോപ്പിയടി; മലയാളി ഐപിഎസ് ഉദ്യോഗസ്ഥനും ഭാര്യയും അറസറ്റില്‍

ചെന്നൈ: ഐ പി എസ് ട്രെയിനിയായിരിക്കെ ഐഎഎസിനായി സിവില്‍സര്‍വ്വീസ് പരീക്ഷയില്‍ ക്രമക്കേട് കാണിക്കാന്‍ സഹായം ചെയ്തതിന് ഉദ്യോഗസ്ഥന്റെ ഭാര്യയെ അറസ്റ്റ് ചെയ്തു.

പിടിയിലായ സഫര്‍ കരീമിന്റെ ഭാര്യ കാഞ്ഞിരപ്പള്ളി സ്വദേശി ജോയ്‌സി ജോയിയാണ് അറസ്റ്റിലായത്.സിവില്‍ സര്‍വിസ് മെയിന്‍ പരീക്ഷക്കിടെ ബ്ലൂ ടൂത്ത് ഉപയോഗിച്ച് സഫീര്‍ കരീം കോപ്പിയടി നടത്തിയെന്നാണ് ആരോപണം.

ചെന്നൈ നഗരത്തിലെ എഗ്മൂര്‍ പ്രസിഡന്‍സി ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ തിങ്കളാഴ്ച പരീക്ഷ എഴുതുന്നതിനിടെയാണ് സംഭവം.
ഒളിപ്പിച്ചുവെച്ച ബ്ലൂടൂത്ത് ഉപകരണം വഴി ഉത്തരങ്ങള്‍ ചോദിച്ച് എഴുതുകയായിരുന്നു. ഹൈദരാബാദില്‍ നിന്ന് ഭാര്യ മൊബൈല്‍ ഫോണിലൂടെ ഉത്തരം പറഞ്ഞ്‌ കൊടുക്കുകയായിരുന്നെന്നാണ് കണ്ടെത്തല്‍ . സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് പിടിയിലായത്.
നിലവില്‍ തമിഴ്‌നാട് തിരുനല്‍വേലി നംഗുനേരി സബ്ഡിവിഷനിലെ എ.എസ്.പി യാണ് എറണാകുളം സ്വദേശിയായ സഫീര്‍ കരീം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News