ഷിംല: ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് കരുത്തറിയിച്ച് സി പി ഐ എം സ്ഥാനാർത്ഥികൾ.ബി ജെ പിക്കും കോൺഗ്രസിനും എതിരായ ബദലിനായി വോട്ട് ചോദിക്കുന്ന സ്ഥാനാർത്ഥികളുടെ പ്രചാരണ യോഗങ്ങളിൽ വൻ ജന പങ്കാളിതമാണ് ഉണ്ടാകുന്നത്.
കോൺഗ്രസ്സും ബി ജെ പിയും മാറി മാറി ഭരിച്ച ഹിമാചലിൽ ബദൽ നയങ്ങൾ ഉയർത്തി കാട്ടിയാണ് സി പി ഐ എം സ്ഥാനാർത്ഥികളുടെ പ്രചാരണം.തലസ്ഥാന ജില്ലയായ ഷിംലയിൽ ഉൾപ്പെടെ 14 മണ്ഡലങ്ങളിലാണ് സി പി ഐ എം സ്ഥാനാർഥികൾ ജനവിധി തേടുന്നത്.
സ്വതന്ത്രര്‍ക്കും പിന്തുണ
ഇത് കൂടാതെ രണ്ടു സ്വതന്ത്ര സ്ഥാനാർത്ഥികളെ കൂടി സി പി ഐ എം പിന്തുണയ്ക്കുന്നുണ്ട്.1993 ൽ ഷിംലയിൽ നിന്നും മിന്നുന്ന വിജയം നേടിയ രാകേഷ് സിൻഹ ഇത്തവണയും മത്സരരംഗത്തുണ്ട്.തിയോഗ് നിയമസഭാ മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന രാകേഷ് സിൻഹയുടെ പ്രചാരണ യോഗങ്ങളിൽ വൻ ജന പങ്കാളിത്തമാണ് ദൃശ്യമാകുന്നത്.
ഷിംല മുൻ മേയർ ആയ സഞ്ജയ് ചൗഹാൻ ഷിംല അർബൻ മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടുന്നത്.ഷിംല ജില്ലയിലെ മൂന്ന് മണ്ഡലങ്ങൾ ഉൾപ്പെടെ ഏഴു മണ്ഡലങ്ങളിലാണ് സി പി ഐ എമ്മിന് വിജയ പ്രതീക്ഷ.
നേരത്തെ മൂന്ന് തവണഹിമാചൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ചെങ്കൊടി പാറിയ ചരിത്രമുണ്ട്. ആ ചരിത്രം ഇത്തവണയും ആവർത്തിക്കും എന്നാണ് സി പി ഐ എം പ്രവർത്തകരുടെ പ്രതീക്ഷ. തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ പങ്കെടുക്കാന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയടക്കമുള്ള പ്രമുഖ നേതാക്കള്‍ ഇന്ന് ഷിംലയിലെത്തും.
Get real time update about this post categories directly on your device, subscribe now.