ചെന്നൈ പ്രളയഭീതിയില്‍; നഗരത്തില്‍ കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

പ്രളയം തകര്‍ത്ത ചെന്നൈ നഗരം വീണ്ടും പ്രളയഭീതിയില്‍. കനത്തമഴയാണ് നഗരത്തില്‍ പെയ്യുന്നത്. ഇടതടവില്ലാതെ പെയ്യുന്ന മഴയെ തുടര്‍ന്ന് ചെന്നൈ വീണ്ടും വെള്ളക്കെട്ടിലേയ്ക്ക് നീങ്ങുകയാണ്.

ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍

അതിനിടയില്‍ മഴ ശക്തമായിതുടരുന്നതിനാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകളിലെ സ്‌കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം പ്രളയം ആവര്‍ത്തിയ്ക്കാതിരിയ്ക്കാനുള്ള മുന്‍കരുതലെടുത്തിട്ടുണ്ടെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ കനത്ത മഴ സ്ഥിതി വഷളാകുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News