ഷാര്‍ജ ഭരണാധികാരിയുമായി ജോണ്‍ ബ്രിട്ടാസ് നടത്തിയ അഭിമുഖം പുസ്തകമാകുന്നു; പ്രകാശനം ഷാര്‍ജയില്‍

ഷാര്‍ജ: ഷാര്‍ജ ഭരണാധികാരിയും യ എ ഇ സുപ്രീം കൌണ്‍സില്‍ അംഗവുമായ ഷെയ്ഖ് ഡോക്ടര്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ്‌ അല്‍ ഖാസിമിയുമായി കൈരളി ടിവി മാനേജിംഗ് ഡയറക്ടറും ചീഫ് എഡിറ്ററുമായ ജോണ്‍ ബ്രിട്ടാസ് നടത്തിയ അഭിമുഖം ആസ്പദമാക്കിയുള്ള പുസ്തകത്തിന്റെ പ്രകാശനം നാളെ ഷാര്‍ജയില്‍ വെച്ച് നടക്കും.

ഷാര്‍ജ ഭരണാധികാരി മലയാള പുസ്തകം പ്രകാശനം ചെയ്യുന്നത് ഇതാദ്യം

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ വെച്ച് ഷാര്‍ജ ഭരണാധികാരി ഡോക്ടര്‍ സുല്‍ത്താന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനും സിനിമ സംവിധായകനുമായ കമലിന് പുസ്തകം നല്‍കി പ്രകാശനം നടത്തും.

ഇതാദ്യമായാണ് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ വെച്ച് ഷാര്‍ജ ഭരണാധികാരി ഡോക്ടര്‍ സുല്‍ത്താന്‍ ഒരു മലയാള പുസ്തകം പ്രകാശനം ചെയ്യുന്നത്.

ഷാര്‍ജ ഭരണാധികാരിയും യ എ ഇ സുപ്രീം കൌണ്‍സില്‍ അംഗവുമായ ഷെയ്ഖ് ഡോക്ടര്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ്‌ അല്‍ ഖാസിമിയുടെ കേരള സന്ദര്‍ശന വേളയില്‍ കൈരളി ടിവി മാനേജിംഗ് ഡയറക്ടറും ചീഫ് എഡിറ്ററുമായ ജോണ്‍ ബ്രിട്ടാസ് നടത്തിയ അഭിമുഖം ഏറെ ശ്രദ്ധേയമായിരുന്നു.

ഗള്‍ഫ്‌ രാജ്യങ്ങളിലെ ഒരു ഭരണാധികാരി ആദ്യമായാണ് ഒരു ഇന്ത്യന്‍ ചാനലിനു ഇത്തരത്തില്‍ ഒരു അഭിമുഖം നല്‍കിയത്.

അക്ഷരങ്ങളെയും വായനയും ഏറെ സ്നേഹിക്കുന്ന ഷെയ്ഖ് ഡോക്ടര്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി തന്റെ ജീവിത വീക്ഷണം പങ്കു വെക്കുന്ന അഭിമുഖം കേരളത്തിലും ഗള്‍ഫിലും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.

ഈ അഭിമുഖമാണ് പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കുന്നത്. പ്രമുഖ പ്രസാധകരായ ലിപി പബ്ലിക്കേഷന്‍സ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

നാളെ ആരംഭിക്കുന്ന ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ വെച്ച് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ വെച്ച് ഷാര്‍ജ ഭരണാധികാരി ഡോക്ടര്‍ സുല്‍ത്താന്‍ പുസ്തകം പ്രകാശനം ചെയ്യും.
നാളെ വൈകിട്ട് ആറര മണിക്ക് പുസ്തകോത്സവം നടക്കുന്ന ഷാര്‍ജ എക്സ്പോ സെന്ററിലെ പ്രത്യേക വേദിയില്‍ വെച്ചാണ്‌ പ്രകാശനം. കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനും സിനിമ സിനിമ സംവിധായകനുമായ
കമലിന് നല്‍കിയാണു പ്രകാശനം നടത്തുന്നത്.

മലയാളികള്‍ക്കാകെ അഭിമാനമാകുന്ന ഈ മുഹൂര്‍ത്തത്തില്‍ പ്രവാസ ലോകത്തെ പ്രമുഖരും പങ്കെടുക്കും.
നല്ല വായനയിലൂടെ നല്ല മനുഷ്യനെ വാർത്തെടുക്കാനാകുമെന്നു ഷെയ്ഖ് ഡോക്ടര്‍ സുല്‍ത്താന്‍
അഭിമുഖത്തില്‍ പറയുന്നു.

വിത്യസ്ത തലങ്ങളിലേക്ക് മനുഷ്യനെ കൊണ്ട് പോകുന്ന നൗകയാണ് പുസ്തകങ്ങൾ എന്നും ഷെയ്ഖ് ഡോക്ടര്‍ സുല്‍ത്താന്‍ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here