ബിജെപി എംപി സുരേഷ് ഗോപി നികുതിവെട്ടിപ്പ് കുരുക്കില്‍; സര്‍ക്കാര്‍ ഖജനാവിന് നഷ്ടം 15 ലക്ഷം

തിരുവനന്തപുരം: ബിജെപി എംപിയും നടനുമായ സുരേഷ് ഗോപി പോണ്ടിച്ചേരി റജിസ്‌ട്രേഷന്റെ മറവില്‍ നികുതി വെട്ടിച്ചതായി ആരോപണം. സുരേഷ് ഗോപിയുടെ ആഡംബര കാറായ PY 01- BA 999 നമ്പർ ഒാഡിക്യു സെവൻ ആണ് പോണ്ടിച്ചേരിയിൽ വ്യാജ വിലാസത്തിൽ രജിസ്റ്റർ ചെയ്തത്.

2010ലാണ് 80 ലക്ഷത്തോളം വില വരുന്ന ഓഡി ക്യൂ 7 സുരേഷ് ഗോപി പോണ്ടിച്ചേരിയില്‍ റജിസ്റ്റര്‍ ചെയ്തത്. പോണ്ടിച്ചേരി ആര്‍ടി ഓഫീസിലെ രേഖകള്‍ പ്രകാരം 3 സിഎ, കാര്‍ത്തിക് അപ്പാര്‍ട്‌മെന്റ്‌സ്, 100 ഫീറ്റ് റോഡ്, എല്ലെപിള്ളെച്ചാവടി, പോണ്ടിച്ചേരി എന്ന വിലാസമാണ് സുരേഷ് ഗോപി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഈ വിലാസത്തില്‍ താാമസിക്കുന്നവര്‍ക്ക് സുരേഷ് ഗോപിയോ നേരിട്ട് അറിയുക പോലുമില്ല.

ഈ വിലാസത്തില്‍ റജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയ കാറാണ് എംപി എന്ന നിലയില്‍, സുരേഷ് ഗോപി ഉപയോഗിക്കുന്നത്.

കേരളത്തില്‍ കാര്‍ റജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കില്‍ 15 ലക്ഷത്തോളം രൂപ സംസ്ഥാന സര്‍ക്കാരിന് നികുതിയായി സുരേഷ് ഗോപി നല്‍കണമായിരുന്നു. പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത് വഴി ഇത്രയും തുക സര്‍ക്കാര്‍ ഖജനാവിന് നഷ്ടമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News