കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി കാമാട്ടിപ്പുരയിലെ ലൈംഗിക തൊഴിലാളിക്കൊപ്പം താമസിച്ച് നടി ശോഭിത ധുലിപല.നിവിന്‍ പോളിയെ നായകനാക്കി ഗീതു മോഹന്‍ദാസ് ഒരുക്കുന്ന മൂത്തോനിലെ കഥാപാത്രത്തിന് വേണ്ടിയാണ് ശോഭിത, കാമാട്ടിപ്പുരയിലെ ലൈംഗിക തൊഴിലാളികളുടെ ജീവിതം അറിഞ്ഞത്.
ഒരു അഭിമുഖത്തില്‍ ശോഭിത തന്നെയാണ് ഇക്കാര്യം പറഞ്ഞത്.
മണിക്കൂറുകളോളം ലൈംഗിക തൊഴിലാളികളുമായി സംസാരിച്ചു. ജീവിതവും ജീവിതാനുഭവങ്ങളും ചോദിച്ചറിഞ്ഞു. ഒരു ദിവസം ഒരു ലൈംഗിക തൊഴിലാളിക്കൊപ്പം ശോഭിത താമസിക്കുകയും ചെയ്തു.
ശോഭിതയുടെ വാക്കുകള്‍ ഇങ്ങനെ:
‘ഒട്ടും പ്രതീക്ഷിക്കാതെ കൈവന്ന കഥാപാത്രമാണ് മൂത്തോനിലേത്. ലോകത്തെ ഏറ്റവും വലിയ ലൈംഗികതെരുവുകളില്‍ ഒന്നായ കാമാത്തിപ്പുരയിലെ തന്റേടിയായ ഒരു സ്ത്രീയെയാണ് ഞാന്‍ അവതരിപ്പിക്കുന്നത്. ഗറില്ല സ്‌റ്റൈല്‍ ചിത്രീകരണമായിരുന്നു ഏറെയും. ചിലപ്പോള്‍ ഇരുപത് മണിക്കൂറ് വരെ നീണ്ടുനിന്നു ചിത്രീകരണം.’
‘അവിടുത്തെ സ്ത്രീകളുമായെല്ലാം ഞാന്‍ സംസാരിച്ചു. ഒരു ദിവസം അവരുടെ ഇടുങ്ങിയ കൊച്ചുമുറിയില്‍ താമസിക്കുകയും ചെയ്തു. തൊഴിലിന്റെയും ജാതിയുടെയും നിറത്തിന്റെയുമെല്ലാം അടിസ്ഥാനത്തില്‍ ആളുകളെ വേര്‍തിരിക്കുന്ന ഒരു പതിവുണ്ട് ഇന്ത്യയില്‍.’
‘എന്നാല്‍, ഭീതിദത്തവും ദയനീയവുമായ ജീവിതം നയിക്കുമ്പോഴും കാമാട്ടിപ്പുരയിലെ സ്ത്രീകള്‍ അങ്ങേയറ്റം സ്‌നേഹമുള്ളവരും നന്മയുള്ളവരുമാണ്. സത്യത്തില്‍ എന്റെ കണ്ണ് തുറപ്പിക്കുന്നതായിരുന്നു അവിടുത്തെ ജീവിതാനുഭവം.’
ലക്ഷദ്വീപില്‍ നിന്നും തന്റെ സഹോദരനെ തിരഞ്ഞ് പോകുന്ന ഒരു യുവാവിന്റെ കഥയാണ് മൂത്തോന്‍ പറയുന്നത്.
ഹിന്ദിയിലും മലയാളത്തിലുമായാണ് ചിത്രം ഒരുക്കുന്നത്. ശശാങ്ക് അറോറ, ഹരിഷ് ഖന്ന, അലന്‍സിയര്‍, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.
ഗീതുവിന്റെ കഥയ്ക്ക് അനുരാഗ് കശ്യപാണ് തിരക്കഥ ഒരുക്കുന്നത്. ഛായാഗ്രഹണം ഭര്‍ത്താവും സംവിധായകനുമായ രാജീവ് രവിയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here