
പഞ്ചാബ്: കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവതി പിടിയില്‍. പാകിസ്ഥാനിലെ ലാഹോറിന് സമീപം ദൗലത്പൂര്‍ സ്വദേശിനി ആസിയയാണ് പിടിയിലായത്.
യുവതി ഭര്‍ത്താവിന് കുടിക്കാനുള്ള പാലില്‍ വിഷം കലര്‍ത്തുകയായിരുന്നു. ഇയാള്‍ പാല്‍ കുടിക്കാതിരിക്കുകയും് അംജദിന്റെ ബന്ധുക്കള്‍ അത് കൊണ്ട് ലസ്സി ഉണ്ടാക്കുകയും അത് 28 പേര്‍ കുടിക്കുകയുമായിരുന്നു.
വിഷം കലര്‍ന്ന ലസ്സി കുടിച്ചു 13 പേര്‍ മരിക്കുകയും ബാക്കി 15 പേര്‍ ചികിത്സയിലുമാണ്്. പെണ്‍കുട്ടിക്ക് താല്‍പര്യം ഇല്ലാതിരുന്നിട്ടും വീട്ടുകാര്‍ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുകയായിരുന്നു.
പെണ്‍കുട്ടി കാമുകന്റെ കാര്യം ഭര്‍ത്താവിനോട് തുറന്നു പറഞ്ഞെങ്കിലും ഇയാള്‍ വിവാഹത്തില്‍ നിന്നു പിന്‍മാറിയില്ല.
വിവാഹ ശേഷം മര്‍ദ്ദനമായതോടെയാണ് യുവതി കടുംകൈ ചെയ്തത്. എന്നാല്‍ ഇത് 13 പേരുടെ മരണത്തിന് കാരണമായി. ആസിയ തന്നെ പോലീസില്‍ കുറ്റ സമ്മതം നടത്തുകയും ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. യുവതിയുടെ കാമുകനായി പോലീസ് തെരച്ചില്‍ ആരംഭിച്ചു.
ആസിയ തന്നെയാണ് പോലീസില്‍ കുറ്റ സമ്മതം നടത്തിയത്. ഇതോടെ പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. യുവതിയുടെ കാമുകന്‍ മുഹമ്മദ് ഷാഹിദ്, സുഹൃത്ത് സെറീന എന്നിവരാണ് വിഷം എത്തിച്ചുകൊടുത്തതെന്ന് വ്യക്തമായിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here