താരരാജാവെന്ന തലക്കനമില്ലാതെ എളിമയോടെ ലാലേട്ടന്‍; ആശുപത്രി ഒപി ക്യൂവില്‍ സാധാരണക്കാര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം വൈറല്‍

മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍ തന്റെ എളിമ കൊണ്ട് മുമ്പും വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്. താര രാജാവെന്ന തലക്കനമില്ലാതെ ഇത്ര എളിമയോടെ പൊരുമാറുന്ന മറ്റൊരാളെയും മലയാള സിനിമയില്‍ കാണാന്‍ കഴിയില്ല.

മോഹന്‍ലാലിനൊപ്പം ജോലി ചെയ്തതവരെല്ലാം പറയുന്നതും അതാണ്. അത്തരത്തില്‍ ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ചിത്രം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ആശുപത്രി ഒപിയുടെ ക്യൂവില്‍ സാധാരണക്കാര്‍ക്കൊപ്പം നില്‍ക്കുന്ന മോഹന്‍ലാലിന്റെ ചിത്രമാണ് ശ്രദ്ധേയമാകുന്നത്.

ചെന്നൈയിലെ അപ്പോളോ ഹോസ്പ്പിറ്റലില്‍ നില്‍ക്കുന്ന ലാലേട്ടന്റെ ചിത്രമാണ് വൈറലാകുന്നത്. ഒടിയന്‍ എന്ന സിനിമക്കുവേണ്ടി വേഗത്തില്‍ തടി കുറയ്ക്കുന്നതിനും രൂപ മാറ്റത്തിനും വേണ്ടി നൂതന ശാസ്ത്രീയ ചികിത്സക്ക് വിധേയമാകുന്ന മോഹന്‍ലാല്‍ തന്റെ നോര്‍മല്‍ ചെക്കപ്പിന് എത്തിയതാണ് ഇവിടെ.

സിനിമയ്ക്ക് വേണ്ടിയുള്ള രൂപമാറ്റത്തിനും മറ്റും ശരീരം സജ്ജമാണോ എന്നറിയാനാണ് താരം എത്തിയത്.
പരിശോധനകള്‍ എല്ലാം വിജയകരമായി തന്നെ മലയാളത്തിന്റെ മഹാനടന്‍ പൂര്‍ത്തിയാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്.

വ്യായാമത്തിലൂടെ ഹൃദയത്തിന്റെ കാര്യക്ഷമത മനസിലാക്കുന്ന പരിശോധനയായ ‘ട്രെഡ്മില്‍ ടെസ്റ്റി’നാണ് താരം വിധേയനായതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.


ഫ്രാന്‍സില്‍ നിന്നുള്ള പ്രത്യേക സംഘത്തിന്റെ കീഴിലാണ് മോഹന്‍ലാലിന്റെ പരിശീലനം. സംവിധായകന്‍ ശ്രീകുമാര്‍ മേനോനാണ് മോഹന്‍ലാലിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചത്.

കഠിന വ്യായാമമുറകളും യോഗയുമായി ഒടിയന്റെ ചെറുപ്പകാലത്തിനായി ഒരുങ്ങുകയാണ് അദ്ദേഹം. ഏകദേശം 15 കിലോ ഭാരം കുറയ്ക്കും. ഹോളിവുഡ് താരങ്ങളെ പരിശീലിപ്പിക്കുന്ന ടീമാണിത്.

ഫ്രാന്‍സില്‍ നിന്നുള്ള ഈ ടീമില്‍ 25 പേരുണ്ട്. അതില്‍ ഉഴിച്ചില്‍ക്കാരന്‍, ആയുര്‍വേദ വിദഗ്ധര്‍, ത്വക്‌രോഗവിദഗ്ധന്‍, ഫിറ്റ്‌നെസ് ട്രെയിനേര്‍സ് എന്നിവര്‍ ഉള്‍പ്പെടും. ഇതാദ്യമായാണ് ഇങ്ങനെയൊരു ടീമിനെ മലയാളത്തിലെത്തിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News