
തിരുവനന്തപുരം:കേരളം പിറവിയുടെ അറുപതാം വാര്‍ഷികവേളയില്‍ മുഴുവന്‍ മലയാളികളെയും അഭിവാദ്യം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍.
കേരളത്തിന്റെ സമഗ്ര വികസനത്തിന് വേണ്ട പ്രഖ്യാപനങ്ങളും നിര്‍ദ്ദേശങ്ങളുമായാണ് മുഖ്യമന്ത്രിയുടെ കേരളപ്പിറവി സന്ദേശം.ആധുനിക കേരളത്തെ പുതിയ കാലത്തിന്റെ വെല്ലുവിളികളേറ്റെടുക്കാന്‍ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ ഒരുമിച്ചു നില്‍ക്കാനുള്ള പ്രതിജ്ഞയാണ് ഈ ആഘോഷ വേളയില്‍ നമുക്ക് നമുക്ക് പുതുക്കാനുള്ളത്.
അഴിമതിരഹിതവും മതനിരപേക്ഷവുമായ വികസിത കേരളത്തിനായുള്ള ഇച്ഛാശക്തിയാണ് ജനങ്ങള്‍ പ്രകടിപ്പിച്ചത്. അതുള്‍ക്കൊണ്ടാണ് ഈ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.
സുസ്ഥിരവികസനത്തിന്റെ സമാനതകളില്ലാത്ത മാതൃകകള്‍ ലോകത്തിനുമുന്നില്‍ സമര്‍പ്പിക്കുന്ന സംസ്ഥാനമായി കേരളം മാറാന്‍ പോകുകയാണെന്നും തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ മുഖ്യമന്ത്രി വ്യക്തമാക്കുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here