ഫെമിനിച്ചി വിളിക്കാരേ സൂക്ഷിച്ചോ; നിങ്ങള്‍ക്കെതിരേ അണ്‍ഫ്രണ്ടിംഗ് സമരമുറ വരുന്നു

ഫെമിനിച്ചി വിളിക്കാരെ അണ്‍ഫ്രണ്ട് ചെയ്യാന്‍ എഴുത്തുകാരി തനൂജ ഭട്ടതിരി തീരുമാനിച്ചു. എഴുത്തുകാരിക്ക് പിന്‍തുണയുമായി ജീവിതത്തിന്റെ നാനാതുറകളിലും പെട്ടവര്‍ മുന്നോട്ടു വരികയാണ്.

സ്ത്രീപക്ഷ നിലപാട് ഉയര്‍ത്തിപ്പിടിക്കുന്ന സ്ത്രീകളെ വിശേഷിപ്പിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ പുരുഷമേധാവിത്വവാദികള്‍ കണ്ടെടുത്തതാണ് ഫെമിനിച്ചി എന്ന വാക്ക്. പുരോഗമന നിലപാടെടുക്കുന്ന ഏതു സ്ത്രീക്കെതിരെയും ഉപയോഗിക്കാവുന്ന ശകാരപദമായി ഇത് മാറിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് തനൂജയുടെ പ്രതികരണം.

അത് വലിയ കാര്യമൊന്നുമല്ല എന്നെനിക്കറിയാം പക്ഷേ അത്രയെങ്കിലും എനിക്ക് ചെയ്യണം – തനൂജ വ്യക്തമാക്കുന്നു. നായരിച്ചി ,നസ്രാണിച്ചി ഉമ്മച്ചി,നമ്പൂരിച്ചി തുടങ്ങിയ സ്ത്രീവിശേഷണങ്ങളുടെ പട്ടികയില്‍പ്പെടുത്തേണ്ട ഫെമിനിച്ചി എന്ന വാക്ക് അധാര്‍മ്മികമാണെന്ന് അവര്‍ വിലയിരുത്തി.

ഫെമിനിച്ചി എന്ന വാക്ക് ഫെയ്‌സ് ബുക്കിലെ സംസ്‌കാരശൂന്യമായ പ്രയോഗം മാത്രമാണെന്ന ധാരണ തനൂജയുടെ പോസ്റ്റിനോടുള്ള പ്രതികരണങ്ങളില്‍ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. പ്രമുഖ പത്രങ്ങളില്‍ തലക്കെട്ടില്‍ വരെ ഫെമിനിച്ചി വിളി കടന്നു വരുന്ന ഉദാഹരണം പോലും പലരും ഉദ്ധരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News