കേരളത്തെ പാടുന്ന ഏറ്റവും നല്ല പാട്ട് ഇതാണ്; ഈ പാട്ടില്ലാതെ കേരളപ്പിറവി നാളില്ല

ശ്രീകുമാരന്‍ തമ്പിയുടെ കേരളം കേരളം എന്ന പാട്ട് കേരളീയര്‍ക്കു മറക്കാനാകില്ല. ജി ദേവരാജന്‍ ചിട്ടപ്പെടുത്തിയ ഈ പാട്ട് മിനി മോള്‍ എന്ന സിനിമയിലേതാണ്.

കേരളം പിറന്ന് രണ്ടു പതിറ്റാണ്ടു കഴിഞ്ഞാണ് ഈ ഗാനത്തിന്റെ പിറവി 1977ല്‍. പേക്ഷേ, കേരളത്തെക്കുറിച്ചുള്ള ഏറ്റവും ജനപ്രിയമായ ഗാനമായി ഇതു മാറി.

കേരളത്തെ മാവേലി മന്നന്റെ നാടായിക്കൂടി അടയാളപ്പെടുത്തുന്ന ഈ പാട്ടിന് വാമനപൂജകരുടെ ഈ കാലത്ത് രാഷ്ട്രീയപ്രസക്തി കൂടിയുണ്ട്:

കേരളം..കേരളം..

കേളികൊട്ടുയരുന്ന കേരളം..
കേളീകദംബം പൂക്കും കേരളം
കേരകേളീസദനമാം എന്‍ കേരളം…

പൂവണി പൊന്നും ചിങ്ങപ്പൂവിളി കേട്ടുണരും
പുന്നെല്ലിന്‍ പാടത്തിലൂടെ…
മാവേലിമന്നന്റെ മാണിക്യത്തേരുവരും
മാനസപ്പൂക്കളങ്ങളാടും..ആടും…

(കേരളം)

നീരദമാലകളാല്‍ പൂവിടും മാനം കണ്ട്
നീളാനദീ ഹൃദയം പാടും….
തോണിപ്പാട്ടലിയുന്ന കാറ്റത്തു തുള്ളുമോളം
കൈകൊട്ടിപ്പാട്ടുകള്‍തന്‍ മേളം… മേളം…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here